HOME » NEWS » India » VOTE FOR CONGRESS JYOTIRADITYA SCINDIA S SLIP OF TONGUE VIRAL GG

ബിജെപി റാലിയിൽ 'കൈപ്പത്തിക്ക്' വോട്ടഭ്യർഥിച്ച് ജ്യോതിരാദിത്യ സിന്ധ്യ; 'നാക്കുപിഴ' വൈറലായി

മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയത്.

News18 Malayalam | news18-malayalam
Updated: November 1, 2020, 2:21 PM IST
ബിജെപി റാലിയിൽ 'കൈപ്പത്തിക്ക്' വോട്ടഭ്യർഥിച്ച് ജ്യോതിരാദിത്യ സിന്ധ്യ; 'നാക്കുപിഴ' വൈറലായി
scindia
  • Share this:
ഭോപ്പാൽ: ബിജെപി തെരഞ്ഞെടുപ്പ് റാലിയിൽ കൈപ്പത്തിക്ക് വോട്ട് അഭ്യർഥിച്ച് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപി പ്രചാരണത്തിനിടെയാണ് ജ്യോതിരാദിത്യ സിന്ധ്യക്ക് നാവുപിഴച്ചത്. നവംബർ 3ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് സിന്ധ്യ പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി സ്ഥാനാർത്ഥി ഇമാർതി ദേവിയെ നവംബർ ഒന്നിന് ഒരു ദിവസം പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് ഇമാർതി ദേവിക്കു വേണ്ടി സിന്ധ്യ പ്രചാരണത്തിനിറങ്ങിയിരുന്നു. ഈ പ്രചാരണത്തിലാണ് സിന്ധ്യയ്ക്ക് നാവ് പിഴ സംഭവിച്ചത്.

'നിങ്ങളുടെ മുഷ്ടി അടച്ച് നവംബർ 3 ന് ‘കൈപ്പത്തി ചിഹ്നത്തിൽ' അമർത്തി കോൺഗ്ര'- എന്നാണ് സിന്ധ്യ പറഞ്ഞത്. അപ്പോഴേക്കും തെറ്റ് മനസിലായതോടെ താമര ചിഹ്നത്തിൽ അമർത്തുക എന്ന് തിരുത്തുകയായിരുന്നു.

മാര്‍ച്ചിലാണ് സിന്ധ്യ 22 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയത്. കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തകർച്ചയെ തുടർന്നായിരുന്നു ഈ നീക്കം. അതേസമയം സിന്ധ്യയ്ക്ക് സംഭവിച്ച നാവ് പിഴയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി.





സിന്ധ്യയുടെ നാവ് പിഴയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് രംഗത്തെത്തിയത്. 'സിന്ധ്യ ജി, നവംബർ 3 ന് കൈപ്പത്തി ചിഹ്നം അടിക്കുമെന്ന് മധ്യപ്രദേശിലെ ജനങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു-ഔദ്യോഗിക ട്വിറ്റർ പേജിൽ കോൺഗ്രസ് കുറിച്ചു.



കമൽനാഥ് തന്നെ നായയെന്ന് വിളിച്ചതായി സിന്ധ്യ ആരോപിച്ചിരുന്നു. 'കമൽ നാഥ് എന്നെ ഒരു നായ എന്ന് വിളിച്ചു. അതെ, കമൽ നാഥ്, ഞാൻ ഒരു നായയാണ്, പൊതുജനം എന്റെ ഉടമയാണ്. കാരണം നായ തന്റെ ഉടമയെ സംരക്ഷിക്കുന്നു' സദോറയിൽ നടന്ന റാലിയിൽ സിന്ധ്യ പറഞ്ഞു.
Published by: Gowthamy GG
First published: November 1, 2020, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories