• HOME
  • »
  • NEWS
  • »
  • india
  • »
  • VOTER ID MORE POWERFUL THAN IED SAYS PM MODI AFTER CASTING HIS VOTE IN

Lok Sabha Election 2019: സ്ഫോടകവസ്തുക്കളെക്കാൾ വീര്യമുള്ളതാണ് വോട്ടർ ഐഡി: നരേന്ദ്ര മോദി

Third Phase of Voting for Lok Sabha Elections 2019:

Third Phase of Voting for Lok Sabha Elections 2019:

Third Phase of Voting for Lok Sabha Elections 2019:

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ് : തീവ്രവാദത്തിന്റെ ആയുധം ഐഇഡി (ബോംബ്) ആണെങ്കിൽ ജനാധിപത്യത്തിന്റെ കരുത്ത് വോട്ടർ ഐഡിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

    Also Read-Lok Sabha Election 2019: വോട്ടിംഗ് യന്ത്രത്തില്‍ പിഴവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ടിക്കാറാം മീണ

    അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു മോദി വോട്ട് രേഖപ്പെടുത്താനെത്തിയത്. എല്ലാവരോടും വോട്ട് ചെയ്യണമെന്ന ആഹ്വാനം നടത്താനും മോദി മറന്നില്ല. ' തീവ്രവാദികൾക്ക് സ്ഫോടക വസ്തുക്കൾ ആയുധം എന്ന പോലെ നിങ്ങളുടെ ആയുധമാണ് വോട്ടർ ഐഡി' എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എല്ലാവരും പ്രത്യേകിച്ച് കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മോദി ഊന്നിപ്പറഞ്ഞു. ഇനി നിങ്ങളുടെ കാലമാണ് ഒരു മികച്ച സർക്കാരിനായി നിങ്ങൾ വോട്ട് ചെയ്യണം.. പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

    First published:
    )}