രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ശരിയോ? അമേത്തിയിലെ വോട്ടർമാർക്കും ചിലത് പറയാനുണ്ട്
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ശരിയോ? അമേത്തിയിലെ വോട്ടർമാർക്കും ചിലത് പറയാനുണ്ട്
ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളിലൂടെ അമേത്തിയിലെ വോട്ടര്‍മാര്‍ക്ക് എന്തായാലും കേരളവും വയനാടും പരിചിതമായി കഴിഞ്ഞു. അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെയാണ് അമേത്തിയിൽ ഉൾപ്പടെ തെരഞ്ഞെടുപ്പ്
അമേത്തി: രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചതിനെപ്പറ്റി അമേത്തിയിലെ വോട്ടര്‍മാര്‍ക്ക് സമ്മിശ്ര പ്രതികരണം. ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന ഗാന്ധി കുടുംബത്തിന്റെ പതിവ് തുടരുന്നതില്‍ ചിലര്‍ രാഹുലിനെ പിന്തുണയ്ക്കുന്നു. രാഹുല്‍ വയനാട് നിലനിര്‍ത്തിയാല്‍ പ്രിയങ്ക അമേത്തിയില്‍ വരുമെന്ന് കരുതുന്നവരും കുറവല്ല. എന്നാല്‍ രാഹുലിന് പരാജയ ഭീതിയാണെന്നാണ് പറയുന്ന വോട്ടർമാരെയും മണ്ഡലത്തില്‍ കാണാം.
അമേത്തിയില്‍ പരാജയം ഭയന്ന് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയെന്നാണ് ബിജെപി പ്രചാരണം. ആവര്‍ത്തിച്ചുള്ള ചര്‍ച്ചകളിലൂടെ വോട്ടര്‍മാര്‍ക്ക് എന്തായാലും കേരളവും വയനാടും പരിചിതമായി കഴിഞ്ഞു. ഗാന്ധികുടുംബത്തില്‍ നിന്ന് നേരത്തെ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന പതിവുണ്ടെന്ന് ഒരു വോട്ടർ പറയുന്നു. ഒരു തെറ്റും ഇല്ല. മോഡിയും രണ്ടിടത്തു മത്സരിച്ചിട്ടുണ്ടല്ലോ. രാഹുല്‍ ദേശീയ നേതാവാണ്. മറ്റു സംസ്ഥാനങ്ങളും നോക്കണം. രാഹുല്‍ എന്തായാലും അമേത്തിയില്‍ ജയിക്കുമെന്നും കോൺഗ്രസ് അനുകൂലികൾ പ്രതീക്ഷിക്കുന്നു. രണ്ടിടത്തും ജയിച്ചു രാഹുല്‍ വയനാട് നിലനിര്‍ത്തിയാലും ഗാന്ധി കുടുംബത്തിലെ അടുത്ത അംഗം എന്ന നിലയില്‍ പ്രിയങ്ക അമേത്തിയില്‍ വരുമെന്നാണ് ചിലരുടെ വിശ്വാസം.
ആരു ജയിച്ചാലും അവരുടെ കുടുംബത്തില്‍ നിന്ന് തന്നെ ജയിക്കണമെന്നാണ് ഒരു വോട്ടറുടെ പ്രതികരണം. എന്നാല്‍ ഇക്കുറി പരാജയപ്പെടുമെന്ന ഭയമാണ് തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നവരും ഉണ്ട്.
ഒളിച്ചോടിയെന്ന ബിജെപി പ്രചാരണത്തിന് മറുപടി നല്കി രാഹുല്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. അമേത്തിയില്‍ നിന്ന് പഠിച്ച പാഠം ഉള്‍ക്കൊണ്ടാണ് രാജ്യത്തിന്റെ ഐക്യത്തിനായി താന്‍ ദക്ഷിണേന്ത്യയില്‍ മത്സരിച്ചതെന്നാണ് വോട്ടര്‍മാരോട് രാഹുലിന്റെ വിശദീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.