നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ലെങ്കില്‍ ഷോക്കടിക്കും'; വിവാദ പ്രസ്താവനയുമായി എംഎല്‍എ

  'കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ലെങ്കില്‍ ഷോക്കടിക്കും'; വിവാദ പ്രസ്താവനയുമായി എംഎല്‍എ

  'വോട്ടിങ് മെഷീനിലെ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തി ബിരേഷ് ഠാക്കൂറിന് വോട്ട് രേഖപ്പെടുത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും ബട്ടണുകളില്‍ വൈദ്യുത ഷോക്ക് ഉണ്ട്'

  ലക്മ

  ലക്മ

  • News18
  • Last Updated :
  • Share this:
   ഛത്തീസ്ഗഡ്(കങ്കര്‍): കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വോട്ടിംഗ് മെഷീനില്‍ നിന്നും ഷോക്കടിക്കുമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ. കവാസി ലക്മയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

   കങ്കര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ലക്മയുടെ പരാമര്‍ശം. പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ എംഎല്‍എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു.

   കങ്കറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിരേഷ് ഠാക്കൂറിന്റ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ലക്മയുടെ വിവാദ പരാമര്‍ശമുണ്ടായത്.

   'വോട്ടിങ് മെഷീനിലെ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തി ബിരേഷ് ഠാക്കൂറിന് വോട്ട് രേഖപ്പെടുത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും ബട്ടണുകളില്‍ വൈദ്യുത ഷോക്ക് ഉണ്ട്'- ഇതായിരുന്നു ലക്മയുടെ പ്രസംഗം.

   Also Read 'വോട്ടു ചെയ്തോയെന്ന് പ്രധാനമന്ത്രി സിസി ടിവിയിലൂടെ നോക്കും'; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി ഗുജറാത്ത് എം.എല്‍.എ

   First published: