HOME » NEWS » India » VOTING HAS BEGUN FOR PHASE 2 OF THE BIHAR ASSEMBLY ELECTIONS

Bihar Assembly Election 2020| ബിഹാർ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 17 ജില്ലകളിലെ 94 മണ്ഡലങ്ങൾ

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ് എന്നിവർക്ക് പുറമെ നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു

News18 Malayalam | news18-malayalam
Updated: November 3, 2020, 8:06 AM IST
Bihar Assembly Election 2020| ബിഹാർ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 17 ജില്ലകളിലെ 94 മണ്ഡലങ്ങൾ
News18 Malayalam
  • Share this:
പട്ന: ബിഹാറില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. സംസ്ഥാനം ഇനി ആരുഭരിക്കുമെന്ന് നിശ്ചയിക്കുന്നതിൽ നിർണായകമായ സീമാഞ്ചൽ അടക്കമുള്ള മേഖലകളാണ് ഇന്ന് വിധിയെഴുതുക. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ് എന്നിവർക്ക് പുറമെ നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നു.

ഏറെ പിന്നാക്ക പ്രദേശങ്ങൾ അടങ്ങുന്ന മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ന്യൂനപക്ഷം, ദളിത്, മഹാദളിത് വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാർ ഏറെയുള്ള സീമാഞ്ചൽ പ്രദേശം മുന്നണികൾക്കെല്ലാം വെല്ലുവിളിയാണ്. പരമ്പരാഗതമായി ആർജെഡിക്കാണ് ഈ മേഖലയിൽ മുൻതൂക്കം. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമാണ് മേഖല നിലയുറപ്പിച്ചത്. ഇതു നിതീഷ്- ബിജെപി സഖ്യത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നു.

ALSO READ: US Election 2020| അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്; തപാലിലൂടെയും മറ്റും ഇതിനോടകം വോട്ട് ചെയ്തത് 10 കോടി പേർ
[NEWS]
Kerala Rain Alert | ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്[NEWS]കാബൂൾ സര്‍വകലാശാല വെടിവയ്പ്: ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു; വിദ്യാര്‍ഥികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് അഫ്ഗാൻ പ്രസിഡന്‍റ്[NEWS]

അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി എന്നിവരടങ്ങുന്ന മുന്നണി ആർജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ കടന്നുകയറിയതാണ് തേജസ്വിക്ക് വെല്ലുവിളി ഉയർത്തുന്നത്. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലങ്ങൾ കൂടിയാണിത്.

2015ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുൻതൂക്കം. ആർജെഡി 33 സീറ്റും ജെഡിയു 30 സീറ്റും നേടി. ബിജെപി 20 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും എൽജെപി രണ്ട് സീറ്റിലും സിപിഐഎംഎൽ ഒരു സീറ്റിലും വിജയിച്ചു. ഇക്കുറി ആർജെഡി 56 സീറ്റിലും ബിജെപി 46 സീറ്റിലും ജെഡിയു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 24 സീറ്റിലും ഇടതുപാർട്ടികൾ (14), എൽജെപി (52), ആർഎൽഎസ്പി (36) എന്നിങ്ങനെയും മത്സരിക്കുന്നു.
Published by: Rajesh V
First published: November 3, 2020, 8:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories