Loksabha Election 2019: രാഹുലിന് ഇന്ന് രണ്ടാം അങ്കം; സോണിയയും രാജ്നാഥ് സിംഗും ഇന്ന് വിധി തേടും

News18 Malayalam
Updated: May 4, 2019, 7:44 AM IST
Loksabha Election 2019: രാഹുലിന് ഇന്ന് രണ്ടാം അങ്കം; സോണിയയും രാജ്നാഥ് സിംഗും ഇന്ന് വിധി തേടും
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് രണ്ടാം അങ്കം. വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയുടെ ഈ തിരഞ്ഞെടുപ്പിലെ രണ്ടാം അങ്കം ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ നിന്നാണ്. ശക്തരായ എതിരാളികൾ ഇല്ലാത്തതിനാൽ തിളങ്ങുന്ന വിജയം ഉറപ്പാക്കാനാണ് റായ് ബറേലിയിൽ നിന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പോരാട്ടം. ലഖ്‌നൗവിൽ രണ്ടാം തവണയും വെന്നിക്കൊടി പാറിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും അഞ്ചാംഘട്ടത്തിൽ വിധി തേടുന്നുണ്ട്.

ദേശീയ രാഷ്ട്രീയത്തിലെ വിവിഐപി നേതാക്കളുടെ സാന്നിധ്യം കൊണ്ടാണ് ഉത്തർപ്രദേശിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് ശ്രദ്ധേയമാകുന്നത്. പരാജയഭീതി കൊണ്ടാണ് രണ്ടാം മണ്ഡലം തെരഞ്ഞെടുത്തതെന്ന ബിജെപി വിമർശനത്തിനിടെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിക്ക് എതിരെ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് വിജയം അനിവാര്യമാണ്.

അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്‍റെ അവസാന ദിവസമായ ഇന്ന് പ്രിയങ്കാ ഗാന്ധിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പ്രചാരണ പരിപാടികൾ നടക്കും.

LokSabha Election 2019: അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ നിന്ന് ബിജെപി സിറ്റിംഗ് എംപി ലല്ലു സിംഗും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സാവിത്രി ഭായ് ഫൂലെ ബഹ്റൈച്ചിൽ നിന്നും ജനവിധി തേടുന്നു. 2014ൽ 14ൽ അമേഠിയും റായ്ബറേലിയും ഒഴികെ 12 സീറ്റുകളും നേടി ആധിപത്യം സ്ഥാപിച്ച ബിജെപിക്ക് ഓരോ സീറ്റും നിലനിർത്തുകയെന്നതാണ് വെല്ലുവിളി.

2009ൽ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് ദൗറഹ്‌റ, ബരാബങ്കി, ഫൈസാബാദ്, സിതാപൂർ എന്നീ സീറ്റുകളിൽ ബിജെപിക്ക് എതിരെ നേരിട്ടുള്ള മത്സരത്തിലാണ്. 10 സീറ്റുകളിൽ രണ്ടാമത് ആയിരുന്ന എസ് പിയുടെയും ബി എസ് പിയുടെയും ഇത്തവണത്തെ സഖ്യശക്തി ബിജെപിക്ക് വെല്ലുവിളിയാകും.

First published: May 4, 2019, 7:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading