നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • വിവിപാറ്റ് എണ്ണണമെങ്കിൽ കുറച്ചു സമയം കാത്തിരിക്കണം; അന്തിമഫലം മൂന്ന് മണിക്കൂർ വൈകും

    വിവിപാറ്റ് എണ്ണണമെങ്കിൽ കുറച്ചു സമയം കാത്തിരിക്കണം; അന്തിമഫലം മൂന്ന് മണിക്കൂർ വൈകും

    ഇ വി എമ്മും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തു നോക്കാൻ ഏകദേശം 40 മിനിറ്റ് സമയം എടുക്കും.

    വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

    വോട്ടിംഗ് മെഷീൻ, വിവിപാറ്റ്

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയായാലും ഇത്തവണ അന്തിമഫലം അറിയാൻ കുറച്ചുസമയം കൂടി കാത്തിരിക്കണം. വിവിപാറ്റ് എണ്ണുന്ന സാഹചര്യത്തിലാണ് ഇത്. ഏറ്റവും കുറഞ്ഞത് അഞ്ച് വിവിപാറ്റ് എങ്കിലും ഓരോ മണ്ഡലത്തിലും എണ്ണണം. വിവിപാറ്റ് എണ്ണുന്നതിനാൽ പതിവിനേക്കാൾ മൂന്നു മണിക്കൂർ വൈകി ആയിരിക്കും ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

      ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ആയിരിക്കും ഓരോ സംസ്ഥാനത്തും ഏറ്റവുമാദ്യം അറിയാൻ കഴിയുക. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഏറ്റവും അവസാനം മാത്രമേ അറിയാൻ കഴിയൂ.

      രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുക. ഇതിനൊപ്പം ETPBS വഴി ലഭിച്ച സർവീസ് വോട്ടുകളുടെ സ്കാനിംഗും ആരംഭിക്കുന്നതാണ്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും വോട്ടെണ്ണലിൽ ഉൾപ്പെടുത്തും.

      സത്യപ്രതിജ്ഞ തീയതി 'മനസിൽ' കുറിച്ച് മോദി; ഇനി അറിയാനുള്ളത് തെരഞ്ഞെടുപ്പ് ഫലം

      ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെയും കൗണ്ടിംഗ് ടേബിളുകളെയും ആശ്രയിച്ച് 17 മുതൽ 35 വരെ റൗണ്ടുകളായി ആയിരിക്കും വോട്ടെണ്ണൽ.

      തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശം അനുസരിച്ച് എല്ലാ അസംബ്ലി മണ്ഡലങ്ങളിലും അഞ്ച് വിവിപാറ്റുകൾ എങ്കിലും എണ്ണി തിട്ടപ്പെടുത്തണം. ഇ വി എമ്മും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തു നോക്കാൻ ഏകദേശം 40 മിനിറ്റ് സമയം എടുക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം പെട്ടെന്ന് വന്നാലും ഔദ്യോഗിക പ്രഖ്യാപനം വൈകും.

      വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിന്നുള്ള സ്റ്റാഫിനെ ആവശ്യമെങ്കിൽ പ്രത്യേകമായി നിയമിക്കുന്നതാണ്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി എല്ലാ കൗണ്ടിംഗ് ബൂത്തുകളിലും പ്രത്യേകം വിവിപാറ്റ് കൗണ്ടിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

      First published:
      )}