• HOME
 • »
 • NEWS
 • »
 • india
 • »
 • മഴവെളളത്തില്‍ ചവിട്ടാതെ എങ്ങനെ കാറില്‍ കയറും? കസേരയുടെ മുകളിലൂടെ ചവിട്ടിക്കയറിയ എംപിയ്ക്ക് വിമര്‍ശനം

മഴവെളളത്തില്‍ ചവിട്ടാതെ എങ്ങനെ കാറില്‍ കയറും? കസേരയുടെ മുകളിലൂടെ ചവിട്ടിക്കയറിയ എംപിയ്ക്ക് വിമര്‍ശനം

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുമാവളനെതിരെ വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്.

 • Last Updated :
 • Share this:
  ചെന്നൈ: മഴവെള്ളത്തില്‍ ചവിട്ടാതിരിക്കാന്‍ കസേരയിലൂടെ നടന്ന് എംപി. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭ എംപി തോല്‍ തിരുമാളവനാണ് കാല്‍നനയാതെ കാറിലെത്താന്‍ കസേരയിലൂടെ നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എംപിയുടെ യാത്ര സുഖകരമാക്കാന്‍ അനുയായികള്‍ കസേര വലിച്ച് നീക്കുന്നത് കാണാം.

  വിടുതലൈ ചിരുതെഗള്‍ കട്ച്ചി(VCK) നേതാവായ തിരുമാവളവന്‍. ചിദംബരം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ തിരുമാവളനെതിരെ വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്.

  തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ സാധരണക്കാര്‍ വലയുമ്പോള്‍ എംപിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തിക്കെതിരെ വിമര്‍ശനം ഉയരുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് രൂപംകൊള്ളാറുള്ളമേഖലയാണിവിടം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായിരുന്നു തിരുമാവളന്‍.  ഫീസ് അടക്കാത്തതിനാല്‍ IITയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു; വിദ്യാര്‍ത്ഥിനിയുടെ ഫീസടച്ച് ഹൈക്കോടതി ജഡ്ജി

  ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ IITയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ ഫീസ് അടച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി (Allahabad High Court Judge) ദിനേശ് കുമാര്‍ സിങ്ങ് (Dinesh Kumar Singh). നിശ്ചിത സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ കഴിയാത്തതിനാല്‍ വാരണാസി IITയിലാണ് പ്രവേശനം നിഷേധിക്കപ്പെട്ടത്.

  JEE മെയിന്‍ പരീക്ഷയില്‍ 92.77 ശതമാനം മാര്‍ക്ക് നേടിയ സംസ്‌കൃതി രഞ്ജന്‍ എസ്സി വിഭാഗത്തില്‍ 2062-ാം റാങ്ക് നേടിയിരുന്നു. JEE അഡ്വാന്‍സ്ഡില്‍ എസ്സി വിഭാഗത്തില്‍ 1469-ാം റാങ്കും സംസ്‌കൃതി നേടിയിരുന്നു. പിന്നീട് IIT (BHU) വാരാണാസിയില്‍ മാത്തമാറ്റിക്സ് ആന്‍ഡ് കമ്പ്യൂട്ടിങിന് [ബാച്ചിലര്‍ ആന്‍ഡ് മാസ്റ്റര്‍ ഓഫ് ടെക്നോളജി (ഡ്യൂയല്‍ ഡിഗ്രി)] വിദ്യാര്‍ഥിനിക്ക് സീറ്റ് ലഭിക്കുകയായിരുന്നു.

  എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം നിശ്ചിത സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിഞ്ഞിരുന്നില്ല. 15,000 രൂപയായിരുന്നു പ്രവേശന ഫീായി അടയ്‌ക്കേണ്ടിയിരുന്നത്. തുടര്‍ന്ന് ഐഐടി അഡ്മിഷന്‍ നിഷേധിക്കുകയായിരുന്നു.


   ഇതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വൃക്കരോഗിയായതിനാല്‍ അച്ഛന് ജോലിക്ക് പോകാന്‍ സാധിക്കുന്നിലായെന്നും ആഴ്ചയില്‍ രണ്ട് ദിവസം അദ്ദേഹത്തിന് ഡയാലിസിസിനു വിധേയമാകണമെന്നും, കോവിഡ് പ്രതിസന്ധി കൂടെയായപ്പോള്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഫീസടയ്ക്കാന്‍ സാധിച്ചില്ലായെന്നും വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. താനും അച്ഛനും പലതവണ ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിക്കു സമയം നീട്ടി നല്‍കാന്‍ കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.

  അങ്ങിനെയാണ് ഹര്‍ജി പരിഗണിച്ച ജഡ്ജി ദിനേശ് കുമാര്‍ സിങ് സംസ്‌കൃതിക്ക് തുണയായത്. അഡ്മിഷന്‍ ഫീസടക്കാനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്‌കൃതിയുടെയും അച്ഛന്റെയും ആവശ്യം ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി പരിഗണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്മിഷന്‍ ഫീസ് നല്‍കാമെന്നും പ്രവേശനത്തിന് തടസം നില്‍ക്കരുതെന്നും കോടതി അതോറിറ്റിയോട് പറഞ്ഞു.

  സംസ്‌കൃതിയുടെ ഫീസ് ജഡ്ജി സ്വന്തം കൈയില്‍ നിന്നും നല്‍കി. ട്യൂഷനും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ മുഴുവന്‍ കോഴ്സ് ഫീസും തങ്ങള്‍ സമാഹരിച്ച് നല്‍കാമെന്ന് അഭിഭാഷകരും ഉറപ്പ് നല്‍കിയിരുന്നു.

  Published by:Jayesh Krishnan
  First published: