നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മതിലുകൾ പെയിന്‍റ് ചെയ്തു; റോഡുകൾ വൃത്തിയാക്കി: ട്രംപിനെ വരവേൽക്കാൻ ആഗ്ര ഒരുങ്ങി

  മതിലുകൾ പെയിന്‍റ് ചെയ്തു; റോഡുകൾ വൃത്തിയാക്കി: ട്രംപിനെ വരവേൽക്കാൻ ആഗ്ര ഒരുങ്ങി

  അമേരിക്കൻ പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്ക് വേണ്ടി 5000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

  പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ താജ്മഹലിന്‍റെ നഗരമായ ആഗ്ര ഒരുങ്ങി. ഫെബ്രുവരി 24, 25 തിയതികളിലാണ് ഡോണാൾഡ് ട്രംപ് ഇന്ത്യയിൽ എത്തുന്നത്. താജ്മഹലിലേക്ക് പോകുന്ന റോഡുകൾ ഇതിനകം വൃത്തിയാക്കി കഴിഞ്ഞു. താജ് മഹലിന് ചുറ്റുമുള്ള മതിലുകൾ മനോഹരമായി കലാകാരൻമാർ പെയിന്‍റ് ചെയ്ത് കഴിഞ്ഞിട്ടുമുണ്ട്.

   അമേരിക്കൻ പ്രസിഡന്‍റിനെയും കുടുംബത്തിനെയും സ്വീകരിക്കുന്നതിന്‍റെ ഭാഗമായി റോഡിലെ ഡിവൈഡറുകളും പെയിന്‍റ് ചെയ്തിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട പ്രതിമകളും വൃത്തിയാക്കി. 'മൊഹബത്ത് - ദ താജ്' എന്ന പേരിലുള്ള സാംസ്കാരിക പരിപാടിയും അമേരിക്കൻ പ്രസിഡന്‍റിനായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. താജ്മഹലിന് അടുത്തുള്ള കലകൃതി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ട്രംപും കുടുംബവും ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

   അറിഞ്ഞോ, പാരസെറ്റാമോളിനും വില കൂടി; ഒറ്റയടിക്ക് വിലയിൽ വർദ്ധന 40%

   അതേസമയം, അമേരിക്കൻ പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്ക് വേണ്ടി 5000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനുവരി ആദ്യം യു എസിൽ നിന്നുള്ള സുരക്ഷാസംഘം താജ് മഹലും ആഗ്രയും സന്ദർശിച്ച് സുരക്ഷ ഉറപ്പു വരുത്തിയിരുന്നു. യു എസിൽ നിന്നുള്ള 40 പേരോളം അടങ്ങുന്ന സുരക്ഷാസംഘമാണ് താജ്മഹൽ സന്ദർശിച്ച് ട്രംപിന്‍റെ സന്ദർശനത്തിന് അന്തിമാനുമതി നൽകിയത്. 2015 ൽ യു എസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ താജ് മഹൽ സന്ദർശനം സുരക്ഷാകാരണങ്ങളാൽ അവസാനനിമിഷം റദ്ദു ചെയ്തിരുന്നു. താജ് മഹലിന്‍റെ 500 മീറ്റർ ചുറ്റളവിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമേ അനുവദിക്കുള്ളൂവെന്ന കാരണത്താൽ ആയിരുന്നു അത്.

   അതേസമയം, ഫെബ്രുവരി 18ന് ആരംഭിച്ച് 27ന് അവസാനിക്കുന്ന താജ് മഹോത്സവ് യു എസ് പ്രസിഡന്‍റിന്‍റെ സന്ദർശനം കാരണം ഇടയ്ക്ക് തടസപ്പെട്ടേക്കാം. താജ് മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ തിങ്ങിപ്പാർക്കുന്നത് താജ് മഹലിന്‍റെ കിഴക്കൻ കവാടത്തിലുള്ള ശിൽപ് ഗ്രാമിലാണ്. അമേരിക്കൻ പ്രസിഡന്‍റ് താജ് മഹൽ സന്ദർശിക്കുന്ന ദിവസം ശിൽപ് ഗ്രാമിന്‍റെ നിയന്ത്രണം ഇന്ത്യൻ, യു എസ് സൈനികർ ഏറ്റെടുക്കും.
   Published by:Joys Joy
   First published:
   )}