നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എനിക്ക് അമ്മയാകാൻ ഭർത്താവിന് ജാമ്യം അനുവദിക്കണം': ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളുടെ ഭാര്യ കോടതിയിൽ

  'എനിക്ക് അമ്മയാകാൻ ഭർത്താവിന് ജാമ്യം അനുവദിക്കണം': ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളുടെ ഭാര്യ കോടതിയിൽ

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് യുവതിയുടെ ഭർത്താവ്

  The HC also sought detailed information if the child can seek ‘right for fatherhood’ in future.

  The HC also sought detailed information if the child can seek ‘right for fatherhood’ in future.

  • Share this:
   വിചിത്രമായ അപേക്ഷയുമായി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് വനിത. അമ്മയാകാൻ വേണ്ടി തന്റെ ഭർത്താവിന് ജാമ്യം അനുവദിക്കണം അപേക്ഷയുമായാണ് യുവതി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യയുടെ അവകാശങ്ങളുടെ പരിധിയിൽ നിന്നുകൊണ്ടാണ് അവർ ഈ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

   യുവതിയുടെ ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിക്കുകയാണ് യുവതിയുടെ ഭർത്താവ്. ഇരുപത് വർഷത്തെ കഠിന തടവാണ് ഇയാൾക്ക് ലഭിച്ചത്.

   ഇത്തരം വിഷയങ്ങളിൽ മറ്റു രാജ്യങ്ങൾ സ്വീകരിക്കാറുള്ള നിലപാടുകളെക്കുറിച്ച് അന്വേഷിച്ച് കോടതിയെ അറിയിക്കാൻ അമിക്കസ് ക്യൂരിയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

   അമ്മയാകാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി ഭർത്താവിന് ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിലൂടെ സ്ത്രീ കോടതിയോട് അപേക്ഷിച്ചത്. കോടതിയ്ക്ക് സ്വയമേവ ഒരു തീരുമാനം കൈക്കൊള്ളാൻ പ്രയാസമുള്ള വിഷയം ആയതിനാലാണ് ഇക്കാര്യത്തിൽ സർക്കാരിനോടും അമിക്കസ് ക്യൂരിയോടും അഭിപ്രായം തേടാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.

   ഏഴ് വർഷങ്ങൾക്ക് മുമ്പ് ട്രക്കിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സ്ത്രീയുടെ ഭർത്താവ്. നൈനിറ്റാൾ ഹൈക്കോടതിയാണ് കേസിൽ നാല് പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ചത്. ഇതിനിടയിൽ രണ്ടു തവണ ഈ സ്ത്രീയുടെ ഭർത്താവ് ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു.

   Also Read-കർണാടകയിലും സ്കൂളുകൾ തുറക്കുന്നു; 9 മുതൽ 12 വരെ ക്ലാസുകൾ ഓഗസ്റ്റ് 23 ന് ആരംഭിക്കും

   എന്നാൽ രണ്ടു തവണയും കോടതി ജാമ്യാപേക്ഷ നിരസിച്ചു. തുടർന്നാണ് ജാമ്യം ലഭിക്കുന്നതിനായി ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ചത്. സച്ചിൻ എന്നാണ് പ്രതിയുടെ പേര്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ഭർത്താവ് അറസ്റ്റിലായതായും ജാമ്യത്തിനായി നൽകിയ അപേക്ഷയിൽ പറയുന്നു.

   അതിനാൽ, അമ്മയാകാനുള്ള അവസരവും അവകാശവും തനിക്ക് നിഷേധിക്കപ്പെട്ടതായുംഈ ആവശ്യം പരിഗണിച്ച് ഭർത്താവിന് ജാമ്യം നൽകണം എന്നുമാണ് ഹർജിയിൽ അവർ ആവശ്യപ്പെടുന്നത്.

   എന്നാൽ ഇക്കാര്യത്തിൽ മറ്റു പല മാനങ്ങളും പരിഗണിച്ചു കൊണ്ട് മാത്രമേ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംവിധാനത്തിലൂടെ പിറക്കുന്ന കുട്ടിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത ഉണ്ടാവുക എന്നത് അനിവാര്യമാണ്.

   ജയിൽശിക്ഷ അനുഭവിക്കുന്ന അച്ഛനോടൊപ്പം കഴിയണമെന്ന് കുട്ടി ആവശ്യപ്പെട്ടാൽ അത് സാധുവായ അവകാശവാദമാണോ എന്നതും നിർണയിക്കേണ്ടതുണ്ട്. ആ കുട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും തീർച്ച വരുത്തണം.

   ഇത്തരം ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കോടതി ഇക്കാര്യത്തിൽ സർക്കാരിന്റെയും അമിക്കസ് ക്യൂരിയുടെയും വിശദമായ അഭിപ്രായം തേടിയിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}