news18
Updated: May 25, 2019, 7:26 PM IST
മമത ബാനർജി
- News18
- Last Updated:
May 25, 2019, 7:26 PM IST
കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാജിവെയ്ക്കാൻ തയ്യാറായിരുന്നതായി വെളിപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ബിജെപി ഉണ്ടാക്കിയപ്പോൾ ആറ് മാസത്തോളം താൻ അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നുവെന്നും ഇതോടെ രാജിവയ്ക്കാൻ തയ്യാറാവുകയായിരുന്നുവെന്നും മമത പറഞ്ഞു. എന്നാൽ തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടതു കൊണ്ടാണ് തുടരുന്നതെന്നും മമത വ്യക്തമാക്കി.
also read:
മണ്ഡലത്തിൽ പോയില്ല, ജനങ്ങള്‍ സ്ഥാനാർഥിയെ കണ്ടില്ല; പൊന്നാനിയില്‍ കൈനിറയെ വോട്ട് നേടിയതിന്റെ ടെക്നിക് വേറെലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിശബ്ദയായിരുന്ന മമത രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം തൻറെ മനഃസാക്ഷിയെ തകർത്തുവെന്ന് മമത പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ഇത് വ്യക്തമാക്കി. മുഖ്യമന്ത്രി കസേര എനിക്ക് പ്രധാനമല്ലാതെയായി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി പ്രസിഡന്റായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്റെ സഹപ്രവർത്തകർ എന്നെ അതിൽ നിന്ന് തടർഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി ശബ്ദമുയർത്തുമെന്ന ഒറ്റ നിബന്ധനയിലാണ് ഞാൻ തുടർന്നത്- മമത പറഞ്ഞു.
ബംഗാളിൽ ബിജെപി നേടിയ മികച്ച വിജയത്തെ കുറിച്ച് മമതയുടെ പ്രതികരണം ഇതായിരുന്നു. ബംഗാളിൽ ഒരു വോട്ടിന് 5000 രൂപയാണ് അവർ നൽകിയത്. മാസങ്ങളോളം ഞാൻ നിസഹായയായിരുന്നു. അവർ എന്നെ പ്രവർത്തിക്കാൻ കഴിയാത്ത വിധമാക്കി. പൊലീസും ഭരണകൂടവും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ബിജെപിയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷനായിരുന്നു കളിയിലെ കേമന്മാർ- മമത ആരോപിച്ചു.
എല്ലായിടത്തും ഭരണവും വേണമെന്ന് ബിജെപി ആഗ്രഹിക്കുന്നതെന്തിനാണെന്ന് മമത ബാനർജി ചോദിച്ചു. ബംഗാളിൽ സിപിഐ ബിജെപി സഹായിച്ചുവെന്നും മമത ആരോപിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും ഹരിയാനയിലുമൊക്കെ ബിജെപി എങ്ങനെയാണ് ഇത്രയധികം സീറ്റ് നേടിയത്? സത്യം പറയാൻ ജനങ്ങൾക്ക് പേടിയാണ്. പക്ഷെ എനിക്ക് ആരെയും പേടിയില്ല. ഞാൻ ഇനിയും സത്യം പറയും- മമത പറഞ്ഞു.
First published:
May 25, 2019, 7:26 PM IST