ലോക സാമ്പത്തിക ഫോറത്തില്‍( World Economic Forum) പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പത്തിന് നിരവധി വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ടെലിപ്രോംപ്റ്റര്‍(Teleprompter) തകരാര്‍ എന്നായിരുന്നു ആദ്യം എത്തിയ വാര്‍ത്തകള്‍. ഇത് ഉയര്‍ത്തി പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മോദിയുടെ പ്രസംഗത്തിന് തടസമായത് ടെലിപ്രോംപ്റ്റര്‍ തകരാറല്ല.
ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും പ്രധാനമന്ത്രിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം ആവര്ത്തിക്കാനിടയായത്. ടെലിപ്രോംപ്റ്റര്‍ തകരാര്‍ മൂലം പ്രധാനമന്ത്രി ലോക വേദിയില്‍ തപ്പിതടയുന്നു എന്ന രീതിയിലായിരുന്നു വീഡിയോ പ്രചരിച്ചത്.
വിഡിയോ പ്രചരിച്ചതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച്
രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 'ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല' എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ദാവോസില്‍ സംഭവിച്ചത്
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ
ഓണ്‍ലൈനായാണ് വേള്‍ഡ് ഇക്കണോമിക് ഫോറം ചടങ്ങ് നടന്നത്.സംഘാടകര്‍ക്ക് പറ്റിയ വീഴ്ചയാണ് പ്രസംഗം മുറിയാന്‍ കാരണം. പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പ് എക്സിക്യൂട്ടീവ് ചെയര്മാന് ക്ലൗസ് ഷ്വാബ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സദസിന് ഔപചാരികമായി സ്വാഗതം ചെയ്തിരുന്നില്ല. പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിച്ചത്. ഇത് വിവിധ ഭാഷകളിലായി പരിഭാഷപ്പെടുത്തുകയാണ് പതിവ്. ക്ലൗസ് ഷ്വാബുമായുളള സൗഹൃദ സംഭാഷണത്തിനു ശേഷം മോദി അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ചു. (വീഡിയോയിലെ 5 മിനിറ്റ്11സെക്കന്റ്). പ്രസംഗം രണ്ടു മിനിറ്റ് (7 മിനിറ്റ് 10 സെക്കന്റ്)പിന്നിട്ടപ്പോള്‍ സംഘാടകര്‍ ഇടപെട്ടു.
തന്റെ ശബ്ദവും ദ്വിഭാഷിയുടെ ശബ്ദവും എല്ലാവര്ക്കും കേള്‍ക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കാന്‍ മോദിയോട് ആവശ്യപ്പെടുന്നു (7.16). ഉണ്ടെന്ന് ഷ്വാബ് പറയുന്നു. അബദ്ധം മനസ്സിലാക്കിയ ഷ്വാബ് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്താം ശേഷം ഔദ്യോഗികമായി പ്രസംഗം ആരംഭിക്കാം എന്ന് (വീഡിയോയില്‍ 7 മിനിറ്റ് 40സെക്കന്റില്‍) പറയുന്നു.
ഷ്വാബ് മോദിയെ മഹാമാരിയുടെ കാലത്ത് കരുത്തുറ്റ നേതൃത്വപാടവത്തിന് പ്രശംസിച്ച് സ്വാഗതം ചെയ്യുന്നു.(8.25 മുതല്‍ 10.45 ) നന്ദി പറഞ്ഞ് മോദി വീഡിയോയിലെ 10 മിനിറ്റ് 49 സെക്കന്റ് മുതല്‍ തന്റെ പ്രസംഗം ആദ്യം മുതല്‍ തുടങ്ങുന്നു.
(Video courtesy Doordarsan)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.