• HOME
  • »
  • NEWS
  • »
  • india
  • »
  • Snake Bite | മൂന്ന് മൂർഖൻ പാമ്പുകൾക്ക് മുന്നിൽ അഭ്യാസം; കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Snake Bite | മൂന്ന് മൂർഖൻ പാമ്പുകൾക്ക് മുന്നിൽ അഭ്യാസം; കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

മൂന്ന് പാമ്പുകളെ കളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു പാമ്പ് ചാടി യുവാവിനെ ആഞ്ഞുകൊത്തുകയായിരുന്നു. ഇടത് കാൽമുട്ടിന് താഴെയായാണ് കടിയേറ്റത്

Cobra-bite

Cobra-bite

  • Share this:
    ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ (Social Media) വൈറലാകുക എന്ന ഉദ്ദേശത്തോടെ മൂന്ന് മൂർഖൻ (Cobra) പാമ്പുകൾക്ക് മുന്നിൽ അഭ്യാസം കാണിച്ച യുവാവിന് പാമ്പുകടിയേറ്റു (Snake Bite). കർണാടക സര്‍സിയിലെ മാസ് സെയ്ദിന്‍ എന്ന യുവാവിനാണ് പാമ്പിന്റെ കടിയേറ്റത്. യുവാവിന് പാമ്പുകടിയേൽക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഐഎഫ്‌എസ് ഓഫിസറായ സുശാന്ത നന്ദയും സെയ്ദിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'മൂര്‍ഖന്‍ പാമ്ബുകളെ കൈകാര്യം ചെയ്യുന്ന ഭയാനകമായ രീതി' എന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചത്.

    ചില സമയങ്ങളിൽ ആളുകളുടെ പെരുമാറ്റത്തോട് പാമ്പുകൾ നിർദാക്ഷിണ്യം പ്രതികരിക്കാറുണ്ടെന്ന് സുശാന്ത നന്ദ പറയുന്നു. ആളുകളുടെ ചലനത്തിന് അനുസരിച്ചാണ് പാമ്പിന്‍റെ പ്രതികരണം. ചലനം അനുഭവപ്പെടുന്ന സ്ഥലത്തേക്ക് പത്തി വിടർത്തി ആഞ്ഞുകൊത്തുകയാണ് മൂർഖൻ പാമ്പ് ചെയ്യുന്നത്. പാമ്പിനെ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുമ്പോൾ കടിയേൽക്കുന്നതിന്‍റെ പ്രധാന കാരണം ഇതാണെന്നും സുശാന്ത നന്ദ ചൂണ്ടിക്കാണിക്കുന്നു.


    മൂന്ന് പാമ്പുകളെ കളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു പാമ്പ് ചാടി യുവാവിനെ ആഞ്ഞുകൊത്തുകയായിരുന്നു. ഇടത് കാൽമുട്ടിന് താഴെയായാണ് കടിയേറ്റത്. കൊത്തിയ പാമ്പിനെ പിടിച്ചുമാറ്റാൻ യുവാവ് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. കടിയേറ്റ മാസ് എന്ന യുവാവ് ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

    മാസ് ആശുപത്രിയിൽ കിടക്കുന്നതിന്‍റെയും പാമ്പ് കടിയേറ്റ മുറിവിന്‍റെ ചിത്രവും പ്രിയങ്ക കദം എന്ന ഫേസ്ബുക്ക് ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. സ്നേക്ക് ബൈറ്റ് ഹീലിങ് ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ സ്ഥാപകയും അധ്യക്ഷയുമാണ് പ്രിയങ്ക. മാസിന്‍റെ കാലിലെ മുറിവ് കടും നീല നിറത്തിൽ ആണ് ദൃശ്യമാകുന്നത്. ഉയർന്ന അളവിൽ വിഷബാധയേറ്റെങ്കിലും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ടാണ് മാസിനെ രക്ഷപ്പെടുത്താനായതെന്ന് ഡോക്ടർമാർ പറയുന്നു. ഇപ്പോഴും നിരീക്ഷണത്തിലാണ് രോഗിയെന്നും ഡോക്ടർമാർ അറിയിച്ചു.

    Summary- A young man was bitten by a snake after he practiced in front of three cobra snakes with the intention of going viral on social media. The victim was identified as Mas Seidin, a youth from Sarsi, Karnataka. The video of a young man being bitten by a snake has gone viral on social media. Syed's video was also shared on Twitter by IFS officer Sushant Nanda. He tweeted that the video was 'a terrible way of dealing with cobra snakes'.
    Published by:Anuraj GR
    First published: