• HOME
 • »
 • NEWS
 • »
 • india
 • »
 • WE ACCEPT OLD NOTES HOW NIRAV MODIS A TEAM HELPED HIM DODGE 2016 NOTE BAN CLAMPDOWN

'ഞങ്ങൾ പഴയ നോട്ടുകൾ സ്വീകരിക്കും': നോട്ട് നിരോധനക്കാലത്ത് പിടിച്ചു നിൽക്കാൻ നിരവ് മോദിയെ അദ്ദേഹത്തിന്‍റെ എ-ടീം സഹായിച്ചതെങ്ങനെ

ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്‍റെ ഓഫീസുകളും പരിശോധിച്ചിരുന്നു. 14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) അഴിമതിക്കേസിൽ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യൻ ഏജൻസികളുടെ പരിശോധനയിലാണ്.

മാധ്യമപ്രവർത്തകനായ പവൻ സി ലൽ തയ്യാറാക്കിയ, ഫ്ലോഡ് - ദ റൈസ് ആൻഡ് ഫാൾ ഓഫ് ഇന്ത്യാസ് ഡയമണ്ട് മൊഗുൾ നിരവ് മോദി എന്ന പുസ്തകം

മാധ്യമപ്രവർത്തകനായ പവൻ സി ലൽ തയ്യാറാക്കിയ, ഫ്ലോഡ് - ദ റൈസ് ആൻഡ് ഫാൾ ഓഫ് ഇന്ത്യാസ് ഡയമണ്ട് മൊഗുൾ നിരവ് മോദി എന്ന പുസ്തകം

 • News18
 • Last Updated :
 • Share this:
  #റഷീദ് കിദ്വായി

  2016ൽ നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ, പഴയ 500, 1,000 രൂപ നോട്ടുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു നിരവ് മോദി. തന്‍റെ ജീവനക്കാരെ ഉപയോഗിച്ച് 300 കോടി രൂപയുടെ പഴയ നോട്ടുകൾ അവരുടെ സ്വകാര്യ സമ്പാദ്യമായി നിക്ഷേപിക്കുകയും തുടർന്ന് ശമ്പളത്തിൽ ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു. മാധ്യമപ്രവർത്തകനായ പവൻ സി ലൽ തയ്യാറാക്കിയ, ഫ്ലോഡ് - ദ റൈസ് ആൻഡ് ഫാൾ ഓഫ് ഇന്ത്യാസ് ഡയമണ്ട് മൊഗുൾ നിരവ് മോദി എന്ന പുസ്തകത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.

  വിദേശമണ്ണിൽ നിരവ് മോദി അറസ്റ്റു ചെയ്യപ്പെട്ടതു മുതൽ ജാമ്യാപേക്ഷകൾ നിരസിച്ചതും, മൂന്ന് രാജ്യങ്ങളിലുടനീളമുള്ള വജ്ര-വ്യാപാര വിശദാംശങ്ങൾക്കായി അന്വേഷണ ഏജൻസികൾ നടത്തിയ പിന്തുടരലും പുസ്തകത്തിൽ ലാൽ സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. നിരവ് മോദിയുടെ ഉയർച്ചയും അദ്ദേഹത്തിന്‍റെ നാടകീയമായ പതനവും പുസ്തകം വളരെ വിശദമായി വിവരിക്കുന്നു. എന്തു വില കൊടുത്തും വിജയിക്കാനുള്ള ഒരു മനുഷ്യന്‍റെ യാത്ര ഒരു മുഴുവൻ ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള ഒഴിച്ചുകൂടാനാവാത്ത ചോദ്യങ്ങളും ഇത് ഉയർത്തുന്നു.

  ഉദാഹരണത്തിന് - 2016 നവംബർ എട്ടിലെ നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ, നിരവ് മോദിയുടെയും ഭാര്യയുടെയും ന്യൂഡൽഹിയിലുളളരു ഉപഭോക്താവിന് നിരവ് മോദിയുടെ ജൂനിയർ സെയിൽസ് അസോസിയേറ്റുകളിൽ ഒരാളിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. അത് ഇങ്ങനെ ആയിരുന്നു, 'ഞങ്ങൾ പഴയ നോട്ടുകൾ സ്വീകരിക്കുന്നു'. ഒരു ബിസിനസിന് പണമിടപാട് നടത്തുന്നത് സ്വാഭാവികമാണ്, എന്നാൽ അചിന്തനീയമായിരുന്നു നോട്ട് നിരോധനം സംഭവിച്ചത്.

  നിരവ് മോദി എങ്ങനെ പ്രവർത്തിച്ചു എന്ന് ലാൽ വിശദീകരിക്കുന്നു. "നോട്ട് നിരോധനത്തിനു ശേഷം, തിരിച്ചറിയൽ രേഖയുമായി എത്തി പഴയ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ സർക്കാർ പൗരന്മാരെ അനുവദിച്ചു. രണ്ടോ മൂന്നോ ലക്ഷം മാത്രം നിക്ഷേപിച്ചാൽ അക്കൗണ്ട് ഉടമകൾ ശ്രദ്ധയിൽപ്പെടില്ല. എന്നാൽ, മില്യൺ കണക്കിന് പണം ഒരാൾ നിക്ഷേപിച്ചാൽ ചുവന്ന കൊടി കാണേണ്ടി വരും".

  “ആ സാഹചര്യത്തിൽ, കണക്കിൽപ്പെടാത്ത പണം വെളുപ്പിക്കൽ ഒരു എന്‍റർപ്രൈസസിന് വളരെ എളുപ്പമായിരുന്നു. 20 തൊഴിലാളികൾക്കായി ദശലക്ഷകണക്കിന് പണം വീതിച്ചു നൽകുക. അതിനു ശേഷം അത് അവരുടെ വ്യക്തിസമ്പാദ്യമാണെന്ന് കാണിക്കുക. വ്യാപാരി, ജീവനക്കാരൻ, പണം കൈവശമുള്ള വ്യക്തി എന്നിവർക്കെല്ലാം എല്ലാ അർത്ഥത്തിലും ഇതൊരു വിജയമാണ്."

  വ്യക്തിപരമായ കൂടിക്കാഴ്ചകൾ, ആകർഷകമായ അഭിമുഖങ്ങൾ, സൂക്ഷ്മമായ ഗവേഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അമ്മാവൻ മെഹുൽ ചോക്സിയുമായി ബെൽജിയത്തിൽ നിന്ന് ഇന്ത്യയിലേക്ക് മാറിയ നിരവ് മോദിയുടെ അവിശ്വസനീയമായ ജീവിതത്തിലെ വഴിത്തിരിവുകളും ട്വിസ്റ്റുകളും നിറഞ്ഞ കഥ പറയുന്നു. വിപുലമായ കണക്ഷനുകളുള്ള ഒരു വജ്ര വ്യാപാരിയുടെ കഥയാണ് പുസ്തകം പറയുന്നത്. അദ്ദേഹത്തിന്‍റെ ബ്രാൻഡഡ് ജ്വല്ലറി സ്റ്റോറുകൾ എല്ലാ ഇന്ത്യൻ മഹാനഗരങ്ങളിൽ മാത്രമല്ല ലണ്ടൻ, ന്യൂയോർക്ക്, ഹോങ്കോംഗ് തുടങ്ങിയ ഇടങ്ങളിലും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുസ്തകം.

  നോട്ടു നിരോധനത്തിന് ഏതാനും മാസങ്ങൾക്കു ശേഷം നിരവ് മോദിയുടെയും അദ്ദേഹവുമായി അടുപ്പമുള്ളവരുടെയും ഇടയിൽ റെയ്ഡ് നടന്നു. കുറഞ്ഞത് '300 കോടി രൂപ' എങ്കിലും ഈ രീതിയിൽ മാറ്റിയെന്നാണ് ഒരു നിയമ ഉദ്യോഗസ്ഥൻ കണക്കാക്കിയത്. എന്നാൽ, നിരവ് മോദി റെയ്ഡുകൾ നേരിടുന്നത് ഇതാദ്യമായിരുന്നില്ല. 2013ൽ ദേശീയ അന്വേഷണ ഏജൻസിയും ആദായനികുതി വകുപ്പും സംയുക്തമായി മുംബൈയിൽ ഒരു റെയ്ഡ് നടത്തിയിരുന്നു. ഇതിൽ, 200 കോടി രൂപയുടെ വജ്രവും പണവും സ്വർണബിസ്ക്കറ്റും പിടിച്ചെടുത്തു. മുംബൈ സെൻട്രൽ സ്റ്റേഷനിലായിരുന്നു ഈ റെയ്ഡ് നടന്നത്. റെയ്ഡിനെ തുടർന്ന് വജ്ര വ്യാപാരികളുടെ ഡ്രൈവർമാർ, സഹായികൾ, ഓഫീസ്, അനധികൃത ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്ത അനിയന്ത്രിതമായ കൊറിയറുകൾ എന്നിവയെല്ലാം കസ്റ്റഡിയിൽ എടുത്തു.

  ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഗ്രൂപ്പിന്‍റെ ഓഫീസുകളും പരിശോധിച്ചിരുന്നു. 14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) അഴിമതിക്കേസിൽ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യൻ ഏജൻസികളുടെ പരിശോധനയിലാണ്. നീരവ് മോദി, മെഹുൽ ചോക്സി, ആദിത്യ നാനാവതി, മിഹിർ ബൻസാലി എന്നിവരുൾപ്പെടെ പി‌എൻ‌ബി കുംഭകോണവുമായി ബന്ധപ്പെട്ടവർക്കെതിരെ നോട്ടീസ് നൽകണമെന്ന് സിബിഐയും ഇഡിയും ഇന്റർപോളിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

  (അഭിപ്രായം വ്യക്തിപരമാണ്)

  First published:
  )}