ഇന്റർഫേസ് /വാർത്ത /India / 'ഞങ്ങൾ പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പോലെ'; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് മുമ്പ് സിന്ധ്യയെ ലക്ഷ്യമിട്ട് ബിജെപിയിലെ ഒരു വിഭാഗം

'ഞങ്ങൾ പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പോലെ'; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് മുമ്പ് സിന്ധ്യയെ ലക്ഷ്യമിട്ട് ബിജെപിയിലെ ഒരു വിഭാഗം

Jyotiraditya-Scindia

Jyotiraditya-Scindia

ഉപതെരഞ്ഞെടുപ്പിൽ താൻ ഉൾപ്പടെ കോൺഗ്രസ് വിട്ടുവന്ന 22 പേർക്കും സീറ്റ് ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സിന്ധ്യ. ഇതിന് തടയിടാനാണ് ബിജെപിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. 

  • Share this:

ന്യൂഡൽഹി: മധ്യപ്രദേശിൽ 24 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യയെയും കൂട്ടരെയും സമ്മർദ്ദത്തിലാക്കാൻ ബിജെപിയിലെ ഒരു വിഭാഗം. നേരതതെ സിന്ധ്യ ഉൾപ്പടെയുള്ളവരോട് മത്സരിച്ച് തോറ്റ നേതാക്കളാണ് ഇപ്പോൾ രംഗത്തെത്തിയത്. തങ്ങളുടെ അവസ്ഥ കശ്മീരി പണ്ഡിറ്റുകളെപ്പോലെയാണ് അവർ പറയുന്നു. ഉപതെരഞ്ഞെടുപ്പിൽ താൻ ഉൾപ്പടെ കോൺഗ്രസ് വിട്ടുവന്ന 22 പേർക്കും സീറ്റ് ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സിന്ധ്യ. ഇതിന് തടയിടാനാണ് ബിജെപിയിലെ ഒരു വിഭാഗം ശ്രമിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന തിരിച്ചടികൾ സിന്ധ്യയ്ക്കും കൂട്ടർക്കും ബിജെപിയിൽ കാര്യങ്ങൾ ദുഷ്ക്കരമാക്കുമെന്ന തിരിച്ചറിവിലാണ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുന്നത്. ഉപതെരഞ്ഞെടുപ്പിൽ വിമതനീക്കം നടത്താനും ഇവർ തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ ഉൾപ്പടെ ബിജെപിയിലെ ഒരു വിഭാഗം രഹസ്യമായി എതിർപ്പ് ഉയർത്തുന്നുണ്ട്.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനൊപ്പം ഗ്വാളിയോർ മേഖലയിലെ ബിജെപി നേതാക്കളെ ജയിപ്പിക്കാൻ സിന്ധ്യ കഴിഞ്ഞയാഴ്ച അവിടെ ഉണ്ടായിരുന്നു. 24 സീറ്റുകളിൽ 16 ഓളം ഗ്വാളിയർ-ചമ്പൽ മേഖലയിലാണ്. ഇവിടെ സിന്ധ്യയ്ക്ക് വൻ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ കോൺഗ്രസ് ശക്തികേന്ദ്രമായ ഈ മേഖലയിൽ വിജയം നേടാനാകുമെന്ന പ്രതീക്ഷ ബിജെപിയ്ക്ക് ഉണ്ട്. പക്ഷേ ഇവിടങ്ങളിൽ മുമ്പ് ബിജെപിക്കുവേണ്ടി മത്സരിച്ചവർ നിരാശയിലാണ്. സിന്ധ്യയുടെ വരവോടെ അവർക്ക് പാർട്ടിയിൽ ഒരുതരത്തിലുള്ള പരിഗണനയും ലഭിക്കുന്നില്ലെന്നാണ് പരാതി.

മുൻ എംപിയും ദീർഘകാലം സിന്ധ്യയുടെ എതിരാളിയുമായിരുന്ന ജയ്ഭാൻ സിംഗ് പവയ്യ അടുത്തിടെ നടത്തിയ ട്വീറ്റ് ഇതിനോടകം വിവാദമായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 22 സ്ഥാനാർത്ഥികളെ സഹായിക്കാൻ രൂപീകരിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിലെ അംഗമാണ് പവയ്യ, എന്നാൽ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന് പാർട്ടി നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന ഊർജ്ജ മന്ത്രിയും സിന്ധ്യയുടെ വിശ്വസ്തനായ പ്രധുമാൻ സിംഗ് തോമറിന്‍റെ പ്രചാരണത്തിനുള്ള മുഖ്യ ചുമതല പവയ്യയ്ക്കാണ്. നേരത്തെ ശിവരാജ് സിംഗ് ചൌഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോമർ പവയ്യയെ പരാജയപ്പെടുത്തിയിരുന്നു. അതിനുശേഷം തോമർ ഒരിക്കൽ പവയ്യയെ “മേക്കപ്പ് മന്ത്രി” എന്നു വിളിച്ചു കളിയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തോമറിന്‍റെ പ്രചാരണം നയിക്കേണ്ട ഗതികേടിലാണ് പവയ്യ. അതുകൊണ്ടുതന്നെയാണ് സിന്ധ്യയ്ക്കും കൂട്ടർക്കുമെതിരായ അതൃപ്തി പവയ്യ ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നത്.

അതേസമയം ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി നേതാക്കളെ യഥാർത്ഥത്തിൽ ആവശ്യമില്ലെന്നും അവരെ എതിർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സിന്ധ്യയുടെ വിശ്വസ്തർ പറയുന്നു. “ഇൻഡോർ മേഖലയിൽ, തന്റെ അനുയായികളുടെ വിജയം ഉറപ്പാക്കാൻ സിന്ധ്യ കൈലാഷ് വിജയവർഗിയ, സുമിത്ര മഹാജൻ, മറ്റ് ബിജെപി നേതാക്കൾ എന്നിവരെ ആശ്രയിച്ചു,” ഒരു സിന്ധ്യ വിശ്വസ്തൻ പറഞ്ഞു. ഗ്വാളിയറിൽ, തന്റെ മിക്ക എം‌എൽ‌എമാരുടെയും വിജയങ്ങൾ ഉറപ്പാക്കാൻ അദ്ദേഹത്തിന് കാര്യമായ സ്വാധീനമുണ്ട്, എന്നാൽ അട്ടിമറി ഒഴിവാക്കാനാണ് സിന്ധ്യ മുതിർന്ന ബിജെപി നേതാക്കളുടെ സഹായം തേടുന്നത്.

You may also like:Covid 19 Vaccines | കോവിഡ് വാക്സിനുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം [NEWS]Google Flood Prediction System | പ്രളയം മുൻകൂട്ടി അറിയിക്കാൻ ഗൂഗിൾ; പ്രളയ പ്രവചന സംവിധാനം ഇനി രാജ്യമെമ്പാടും [NEWS] Tata Nexon XM(S) | വെല്ലുവിളി നേരിടാൻ പുതിയ വേരിയന്‍റുമായി നെക്സോൺ; XM(S)-ൽ സൺറൂഫും ഓട്ടോമാറ്റിക് ഹെഡ് ലാംപും [NEWS]

മറ്റ് ബിജെപി നേതാക്കളും ഇക്കാര്യത്തിൽ തങ്ങളുടെ വികാരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ആദ്യത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ഹത്പിപ്ലിയ നിയോജകമണ്ഡലത്തിലെ മത്സരരംഗത്തുള്ള സിന്ധ്യയുടെ വിശ്വസ്തനായ മനോജ് ചൌധരിക്ക് വേണ്ടി പ്രചാരണം നടത്താൻ രംഗത്തിറങ്ങിയിട്ടില്ല. മുൻ മന്ത്രിയായിരുന്ന ദീപക് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ചൗധരിയോട് പരാജയപ്പെട്ടിരുന്നു. സ്വന്തം രാജ്യത്ത് പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ പോലെയാണ് ഞങ്ങളുടെ സ്ഥിതി, ”ദീപക് ദി പ്രിന്റിനോട് പറഞ്ഞു. “സ്വന്തം പാർട്ടിയിൽ നിന്ന് ഞങ്ങൾ പലായനം ചെയ്യപ്പെട്ടു. ഒരു പുതിയ വധുവിനെ വളരെയധികം ഊർജ്ജത്തോടെ സ്വാഗതം ചെയ്യുന്നു, പക്ഷേ ആഘോഷങ്ങൾക്കിടെ പഴയ വധുവിനെ അവഗണിക്കരുത്. ഞാൻ മുഖ്യമന്ത്രിയെയും പാർട്ടി പ്രസിഡന്റിനെയും കണ്ടു, പക്ഷേ ഞങ്ങളുടെ ആശങ്കകൾ പരിഹരിച്ചിട്ടില്ല. നമ്മുടെ അഭിമാനവും ഭാവിയും അപകടത്തിലാണ്.

മുൻ ബിജെപി എം‌എൽ‌എമാരിൽ പലരും അവഗണിക്കപ്പെട്ടതായി തോന്നുന്നു. “ഹൈക്കമാൻഡ് ചില ഉറപ്പ് നൽകിയിട്ടുണ്ട്, പക്ഷേ അവരുടെ ഹൃദയത്തിന് ഇപ്പോഴും നിരവധി മുറിവുകളുണ്ട്.” ബിജെപി വൈസ് പ്രസിഡന്റ് പ്രഭാസ് പറഞ്ഞു, “ഭൂരിഭാഗം പ്രവർത്തകരും പാർട്ടിക്ക് വേണ്ടി വിജയം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു. കുറച്ചുപേർക്ക് എന്തെങ്കിലും നീരസം ഉണ്ടെങ്കിൽ, പാർട്ടി അവരുമായി ബന്ധപ്പെടും. ”- അദ്ദേഹം പറഞ്ഞു. “ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ എല്ലാവരും വിജയത്തിനായി പ്രവർത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സർക്കാർ അധികാരം നിലനിർത്തുന്നുണ്ടോയെന്നതാണ് പ്രധാനം, അപ്പോൾ മാത്രമേ അവരുടെ ആവലാതികൾ പരിഹരിക്കൂ.'- അദ്ദേഹം പറഞ്ഞു.

First published:

Tags: Bjp, Congress, Jyotiraditya Scindia, Madhyapradesh, MP Bypoll, Scindia