നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സൈനികത്താവളങ്ങള്‍ ആക്രമിക്കില്ല; ഇന്ത്യയിലെ 6 സ്ഥലങ്ങളില്‍ ബോംബിട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍

  സൈനികത്താവളങ്ങള്‍ ആക്രമിക്കില്ല; ഇന്ത്യയിലെ 6 സ്ഥലങ്ങളില്‍ ബോംബിട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍

  ആറു സ്ഥലങ്ങളില്‍ ബോംബിട്ടത് സൈനിക ശക്തിയും രാജ്യത്തോടുള്ള ഉത്തരവാദിത്തവും പ്രകടിപ്പിക്കാനാണെന്നും പാക് സൈനിക മേധാവി വ്യക്തമാക്കുന്നു.

  എഫ് 16 എയർക്രാഫ്റ്റ്(ഫയൽ ചിത്രം)

  എഫ് 16 എയർക്രാഫ്റ്റ്(ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറു സ്ഥലങ്ങളില്‍ ബോംബ് ഇട്ടെന്ന അവകാശവാദവുമായി പാകിസ്താന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ഇന്ത്യന്‍ സൈനികരെയോ സിവിലിയന്‍മാരെയോ ആക്രമിക്കിന്‍ ഉദ്ദേശമില്ല. പക്ഷെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലെ തുറസ്സായ ആറ് സ്ഥലങ്ങളില്‍ ബോംബിട്ടു. തങ്ങളുടെ സൈനിക ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്തുകയാണ് പാകിസ്താന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

   ആറു സ്ഥലങ്ങളില്‍ ബോംബിട്ടത് സൈനിക ശക്തിയും രാജ്യത്തോടുള്ള ഉത്തരവാദിത്തവും പ്രകടിപ്പിക്കാനാണെന്നും പാക് സൈനിക മേധാവി വ്യക്തമാക്കുന്നു. പാകിസ്താന് യുദ്ധത്തില്‍ താല്‍പര്യമില്ല. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യൻ വ്യേമസേനയുടെ വിമാനം വെടിവച്ചിട്ടെന്നും പൈലറ്റിനെ  കസ്റ്റഡിയില്‍ എടുത്തെന്നും സൈനിക മേധാവി അവകാശപ്പെട്ടു. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവച്ചിട്ട വിമാനത്തില്‍ നിന്നും ആയുധങ്ങളും രേഖകളും പിടിച്ചെടുത്തെന്നും സൈനിക മേധാവി അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളുടെ 1 എ.എഫ് വിമാനം ഇന്ത്യ വെടിവച്ചിട്ടെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം തെറ്റാണെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു.

   ഇതിനിടെ വ്യോമാതിർത്തി ലംഘിച്ച പാക് പോർവിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടു. പാകിസ്ഥാന്റെ F-16 ജെറ്റ് വിമാനമാണ് ഇന്ത്യ വെടിവച്ച് വീഴ്ത്തിയത്. കശ്മീരിലെ നഷോറ സെക്ടറിലെ ലാം വാലി മേഖലയിലായിരുന്നു വ്യോമാതിർത്തി ലംഘിച്ച് പാക് യുദ്ധവിമാനങ്ങളെത്തിയത്. മൂന്ന് വിമാനങ്ങൾ എത്തിയെന്നാണ് റിപ്പോർട്ട്.

   Also Read-വ്യോമസേനാ വിമാനം തകർന്ന് വീണു: രണ്ട് മരണം

   വിമാനത്തിന്റെ പൈലറ്റിനെ കുറിച്ച് സൂചനകളില്ല. എന്നാൽ ജെറ്റ് താഴേക്ക് പതിക്കുന്നതിനിടെ ഒരു പാരച്യൂട്ട് താഴേക്കിറങ്ങുന്നത് കണ്ടവരുണ്ട്.

   First published:
   )}