HOME » NEWS » India » WE CORRECT ERRORS OF CONGRESS WITHIN SIX YEARS SAYS AMIT SHAH

'കോൺഗ്രസിന്‍റെ തെറ്റുകൾ ആറുവർഷംകൊണ്ട് തിരുത്തി'; ആത്മവിശ്വാസമുള്ള ഇന്ത്യ പടുത്തുയർത്തിയെന്ന് അമിത് ഷാ

"സര്‍ക്കാരിന്റെ നേട്ടങ്ങളും ക്ഷേമ പദ്ധതികളും ഓരോ വീട്ടിലുമെത്തിച്ച മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി"- അമിത് ഷാ പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 31, 2020, 2:23 PM IST
'കോൺഗ്രസിന്‍റെ തെറ്റുകൾ ആറുവർഷംകൊണ്ട് തിരുത്തി'; ആത്മവിശ്വാസമുള്ള ഇന്ത്യ പടുത്തുയർത്തിയെന്ന് അമിത് ഷാ
അമിത് ഷാ
  • Share this:
ന്യൂഡല്‍ഹി: ആറു പതിറ്റാണ്ടുകള്‍ കൊണ്ട് കോണ്‍ഗ്രസ് ചെയ്ത ചരിത്രപരമായ തെറ്റുകള്‍ ആറു വര്‍ഷം കൊണ്ട് തിരുത്താൻ മോദി സർക്കാരിന് സാധിച്ചുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആറു വര്‍ഷം കൊണ്ട് ആത്മവിശ്വാസമുള്ള ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി. രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


ആത്മവിശ്വാസമുള്ള ഇന്ത്യ കെട്ടിപ്പടുത്താൻ സാധിച്ചു. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഭരണമായിരുന്നു ആറു വര്‍ഷത്തേത്. മോദിയുടെ കഴിവിലും കാഴ്ചപ്പാടിലും വിശ്വാസമുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളും ക്ഷേമ പദ്ധതികളും ഓരോ വീട്ടിലുമെത്തിച്ച മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി, അദ്ദേഹം തുടര്‍ന്നു.
TRENDING:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]ഉത്ര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പാമ്പിനെ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച് [NEWS]
2019 മെയ് 30നാണ് രണ്ടാം മോദി സർക്കാർ അധികാരമേറ്റത്. മോദി സർക്കാരിന്‍റെ വാർഷികം പ്രമാണിച്ച് ഒരുമാസം നീളുന്ന ആഘോഷപരിപാടികളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ ശനിയാഴ്ച പുറത്തിറക്കിയിരുന്നു. കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് രാജ്യത്തെ പത്തുകോടി കുടുംബങ്ങളിലെത്തിക്കുകയും ചെയ്യുന്നുണ്ട്.
Published by: Anuraj GR
First published: May 31, 2020, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories