കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 136 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപിയുടെ പരാജയം സമ്മതിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കര്‍ണാടകയില്‍ ബിജെപിയുടെ താരപ്രചാരകരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. തോല്‍വിയുടെ കാരണമായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) പോലുള്ള ഘടകങ്ങളെ കുറ്റപ്പെടുത്താതെ ജനവിധിയെ വിനീതമായി അംഗീകരിക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസിന്‍റെ കർണാടകം; 1994ന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ഒരേയൊരു പാർട്ടി; അതും മൂന്ന് തവണ
കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം വിജയത്തെ തടയില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസമിലെ സോനിത്പൂർ ജില്ലയിലെ ബിഹാഗുരിയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
We always accept the verdict of the people with humility. We do not blame EVM or any other external factors for our defeat, but instead, we introspect and learn from our past .
I am confident that @BJPKarnataka, accepts the defeat with grace and will continue to work for the…— Himanta Biswa Sarma (@himantabiswa) May 13, 2023
കർണാടക തെരഞ്ഞെടുപ്പിൽ വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ബിജെപി വിജയിച്ച 2014 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലുണ്ടായിരുന്നതിനാൽ കോൺഗ്രസ് വിജയത്തിൽ അതിശയിക്കാനില്ലെന്നും മുതിർന്ന ബിജെപി നേതാവ് കൂടിയായ ശര്‍മ്മ കൂട്ടിച്ചേർത്തു. കർണാടകയിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കില്ലെന്ന് തനിക്ക് മനസ്സിലായിരുന്നുവെന്ന് കർണാടകയിലെ താരപ്രചാരകരിലൊരാളായ ശർമ്മ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: EVM, Himanta Biswa Sarma, Karnataka Election