• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തീരുമാനത്തിൽ ഉറച്ച് തന്നെ'; കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും നിലപാട് മാറ്റാതെ രാഹുൽ ഗാന്ധി

രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്ത് നിരാഹാരം നടത്തി

news18
Updated: July 1, 2019, 9:38 PM IST
'തീരുമാനത്തിൽ ഉറച്ച് തന്നെ'; കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും നിലപാട് മാറ്റാതെ രാഹുൽ ഗാന്ധി
News18
news18
Updated: July 1, 2019, 9:38 PM IST
കെ പി അഭിലാഷ്

ന്യൂഡൽഹി: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും നിലപാട് മാറ്റാതെ രാഹുല്‍ ഗാന്ധി. അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിമാരെ രാഹുല്‍ അറിയിച്ചു. രാഹുല്‍ തുടരണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്ത് നിരാഹാരം നടത്തി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ കമല്‍ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ഭൂപേഷ് ബാഗല്‍, വി. നാരായണസ്വാമി എന്നിവരാണ് രണ്ടു മണിക്കൂറോളം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. രാജിതീരുമാനത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍ മുഖ്യമന്ത്രിമാരെ അറിയിച്ചു. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്ത് ഉചിതമായ തീരുമാനം രാഹുല്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നു കൂടിക്കാഴ്ചക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Loading...

അതേ സമയം പാര്‍ട്ടി നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. മുതിര്‍ന്ന നേതാക്കളും രാജിവച്ച് സമ്പൂര്‍ണ പുനഃസംഘടനക്കുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. രാഹുല്‍ അധ്യക്ഷനായി തുടരണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി ആസ്ഥാനത്ത് നിരാഹാരം നടത്തി.

First published: July 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...