'ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്'; നിയമസഭാ സമ്മേളനം ഉടൻ വിളിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്

പാർടിക്ക് അക്കങ്ങളിൽ വിശ്വാസമുണ്ടെന്നും ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പ്രതികരിച്ചു.

News18 Malayalam | news18-malayalam
Updated: July 24, 2020, 8:28 AM IST
'ഞങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്'; നിയമസഭാ സമ്മേളനം ഉടൻ വിളിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്
News18
  • Share this:
ജയ്പുർ: നിയമസഭ സമ്മേളനം ഉടൻ വിളിക്കുമെന്നും സർക്കാർ ഭൂരിപക്ഷം തെളിയിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്.  കോൺഗ്രസ് എം‌എൽ‌എമാർ ഒറ്റക്കെട്ടാണെന്നും സർക്കാർ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർടിക്ക് അക്കങ്ങളിൽ വിശ്വാസമുണ്ടെന്നും ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്നും കോൺഗ്രസ് വക്താവ് അജയ് മാക്കൻ പ്രതികരിച്ചു.

പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത എം‌എൽ‌എമാരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
TRENDING:സ്വർണം മാറ്റി മുക്കുപണ്ടം വച്ചു; നെടുങ്കണ്ടത്ത് വീട്ടിൽ നിന്നും കള്ളൻ കവർന്നത് 23 പവൻ[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]എൻ.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള സിസി ടിവി ദൃ‌ശ്യങ്ങൾ[NEWS]

എംഎൽമാരുടെ എണ്ണത്തിൽ പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ ഉചിതമായ സമയത്ത് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കനും വ്യാഴാഴ്ച വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായതിനെക്കാൾ കൂടുതൽ എംഎൽമാരുടെ പിന്തുണ സർക്കാരിനുണ്ടെന്ന് രാജസ്ഥാൻ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ് സിങ് ദോത്സാരെയും അഭിപ്രായപ്പെട്ടു.

വിമത എംഎൽഎമാർക്ക് സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനെതിരായ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഇതിന് മുന്നോടിയായി ഗവർണർ കാൽരാജ് മിശ്രയുമായി കഴിഞ്ഞ ദിവസം ഗെഹലോട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
Published by: Aneesh Anirudhan
First published: July 24, 2020, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading