നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ജെയ്ഷെ മുഹമ്മദ് കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാർ എടുക്കുന്നു; തിരിച്ചടിച്ചത് മുന്‍കരുതല്‍ നടപടിയായി': വിദേശകാര്യ സെക്രട്ടറി

    'ജെയ്ഷെ മുഹമ്മദ് കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാർ എടുക്കുന്നു; തിരിച്ചടിച്ചത് മുന്‍കരുതല്‍ നടപടിയായി': വിദേശകാര്യ സെക്രട്ടറി

    ഭീകരർക്കെതിരെ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ പരിഗണിക്കാത്തതിന്റെ പശ്ചാത്തതലത്തിലായിരുന്നു നടപടി

    വിദേശകാര്യ സെക്രട്ടറി

    വിദേശകാര്യ സെക്രട്ടറി

    • Share this:
      ന്യൂഡൽഹി: പാക് മണ്ണില്‍ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. ജെയ്ഷെ മുഹമ്മദ് കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാർ എടുക്കുന്നതിനാൽ മുന്‍കരുതല്‍ നടപടിയായാണ് ആക്രമണം നടത്തിയതെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

      ഭീകരർക്കെതിരെ നടപടി വേണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താൻ പരിഗണിക്കാത്തതിന്റെ പശ്ചാത്തതലത്തിലായിരുന്നു നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിജയ് കേശവ് ഗോഖലെ സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ മാധ്യമങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകാതെയാണ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.

      Also read: പാക് വ്യോമാതിർത്തി കടന്ന് ഇന്ത്യൻ ആക്രമണം 38 വർഷത്തിനുശേഷം; ഇന്നത്തെ ആക്രമണം ആദ്യ മിന്നലാക്രമണത്തെക്കാൾ ശക്തമാകാൻ മൂന്നു കാരണങ്ങൾ

      ബാലകോട്ടില്‍ മൗലാന യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ ഭീകരകേന്ദ്രമാണ് ഇന്ത്യ തകര്‍ത്തതെന്നും വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചു.. ബാൽക്കോട്ടിലെ ജയ്ഷെ് ഇ- മുഹമ്മദ് താവളവും തകർത്തു. ജനവാസ കേന്ദ്രത്തിൽ നിന്നു മാറിയുള്ള കേന്ദ്രമാണ് തകർത്തതെന്നും മന്ത്രാലയം വ്യക്തമാക്കി.

      പാക് അറിവ് ഇല്ലാതെ ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ ആകില്ല. ജെയ്ഷെ മുഹമ്മദ് കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാർ എടുക്കുന്നു. അതിനാൽ മുൻകരുതൽ ആക്രമണമാണ് ഇപ്പോൾ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആരെങ്കിലും കൊല്ലപ്പെട്ടോയെന്നും നാശനഷ്ടങ്ങളെക്കുറിച്ചും വാർത്താ സമ്മേളനത്തിൽ സംസാരിച്ചില്ല. വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾ വിലക്കിയിരുന്നു.
      First published:
      )}