ന്യൂഡൽഹി : കശ്മീർ ഇന്ത്യയുടെ ഭാഗമാകണമെന്നാണ് കുറച്ച് പേർ ആഗ്രഹിക്കുന്നത് പക്ഷെ കശ്മീരികൾ ഇന്ത്യക്കാരാകണമെന്ന് ഇവർ ആഗ്രഹിക്കുന്നില്ല.വളരെ സങ്കടകരമായ വിരോധാഭാസമാണീ സാഹചര്യമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് മുതിർന്ന അംഗവുമായ പി.ചിദംബരം.
കശ്മീർ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും വിനോദസഞ്ചാരത്തിനായി കശ്മീർ തെരഞ്ഞെടുക്കരുതെന്നും മേഘാലയ ഗവർണർ തഥാഗത റോയ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു മുൻ ആഭ്യന്തര മന്ത്രി കൂടിയായ ചിദംബരത്തിന്റെ പ്രതികരണം.
Also Read-പുല്‍വാമ BJP സർക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നു: വിമർശിച്ച് കോൺഗ്രസ്
നിലവിലെ സാഹചര്യത്തിലെ വിരോധാഭാസം വളരെ വിഷമകരമാണ്.. കാശ്മീർ ഇന്ത്യയുടെ ഭാഗമാകണമെന്നാണ് നമ്മുടെ ആഗ്രഹം.. പക്ഷെ കശ്മീരികൾ ഇന്ത്യക്കാരുടെ ഭാഗമാകാൻ ആരും ആഗ്രഹിക്കുന്നില്ല.. ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിലെ സർദാർ സരോവർ ഡാമിന് തീരത്തുള്ള യൂണിറ്റി സ്റ്റാചു ഇതെല്ലാം കാണുന്നുണ്ടെന്നും കശ്മീരികൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് കരുതുന്ന മേഘാലയ ഗവർണറെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ടെന്നും പരിഹാസരൂപെണ ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പലസംസ്ഥാനങ്ങളിലും കശ്മീരികൾക്ക് നേരെ അക്രമമുണ്ടായിരുന്നു. ഡെറാഡൂൺ, കൊൽക്കത്ത, മുസാഫർനഗർ അടക്കമുള്ള സ്ഥലങ്ങളിൽ വിദ്യാർത്ഥികളടക്കം ക്രൂര മർദ്ദനങ്ങൾക്കാണ് ഇരയായത്. അക്രമഭയത്താൽ പലരും ജമ്മു കശ്മീരിലേക്ക് തന്നെ മടങ്ങുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CRPF, CRPF Convoy attack in Pulwama, Imran Khan, Islamabad, Jawan V. Vasanthkumar, Pakisthan, Pakisthan Prime Minister, Pakisthan Prime Minister Imran Khan, Prime Minister Narendra Modhi, Pulwama Attack, കശ്മീർ ഏറ്റുമുട്ടൽ, കോൺഗ്രസ്, ജമ്മു കശ്മീർ, പുൽവാമ ആക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി