അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിന് വീണ്ടും ദിശാമാറ്റം സംഭവിച്ച് ഗുജറാത്ത് തീരത്തേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. നിലവിൽ വടക്കു-പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേയ്ക്ക് നീങ്ങുന്ന കാറ്റ് എതിർദിശയിലേക്ക് തിരിയാൻ സാധ്യത ഉള്ളതായി കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.
അങ്ങനെയെങ്കിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ തീര മേഖലയായ സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ വായു എത്തുമെന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
also read: മമത അയയുന്നു; പ്രതിഷേധക്കാർക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ഉറപ്പ്
അതേസമയം ചുഴലിക്കാറ്റിന് തീവ്രത കുറയുമെന്നതിനാൽ ആശങ്ക വേണ്ടെന്നും കാറ്റിന്റെ സഞ്ചാരപദംനിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം വ്യക്തമാക്കി.
വായുവിന്റെ സ്വാധീനത്താൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗുജറാത്ത് മുംബൈ, ഗോവ തുടങ്ങിയ തീരദേശ മേഖലകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നു.
രണ്ട് ദിവസം മുമ്പ് വടക്ക് ദിശയിൽ സഞ്ചരിച്ച് ഗുജറാത്ത് തീരത്തെതിയ വായു ചുഴലിക്കാറ്റിന് ദിശാമാറ്റം സംഭവിച്ചാണ് ഒമാൻ തീരത്തേക്ക് തിരിഞ്ഞത്. ഗതി മാറി വേഗം കുറഞ്ഞതോടെ കരയിലേക്ക് വീശാതെ ഗുജറാത്ത് തീരത്ത് മാത്രം ആഞ്ഞടിച്ചതിനാൽ വലിയ നാശമുണ്ടായില്ല.
മുൻ കരുതൽ നടപടിയുടെ ഭാഗമായി നേരത്തെ ഗുജറാത്തിന്റെ തീരദേശ മേഖലയിലുള്ള മൂന്ന ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. വായു ചുഴലിക്കാറ്റ് തിരികെ എത്തുമെന്ന മുന്നറിയിപ്പിൽ വീണ്ടും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone vaayu, Gujarat cost, Heavy rain, ഗുജറാത്ത്, വായു ചുഴലിക്കാറ്റ്