• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi High Court | കാറിനുള്ളിൽ മാസ്ക് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് അസംബന്ധം; ഡൽഹി ഹൈക്കോടതി

Delhi High Court | കാറിനുള്ളിൽ മാസ്ക് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് അസംബന്ധം; ഡൽഹി ഹൈക്കോടതി

സംസ്ഥാനത്തെ സാഹചര്യങ്ങൾ മാറിയിട്ടും പ്രസ്തുത ഉത്തരവ് ഇപ്പോഴും പിൻവലിക്കത്താത്തതെന്തെന്നും കോടതി ചോദിച്ചു.

  • Share this:
    ന്യൂഡൽഹി: കാറിൽ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴും മാസ്ക് നിർബന്ധമാക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മാറിയിട്ടും പ്രസ്തുത ഉത്തരവ് ഇപ്പോഴും പിൻവലിക്കത്താത്തതെന്തെന്നും കോടതി ചോദിച്ചു.

    ഉത്തരവ് പുനഃപരിശോധിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ രാഹുൽ മെഹ്റയോട് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

    "ദയവായി നിർദേശങ്ങൾ സ്വീകരിക്കുക. എന്തുകൊണ്ടാണ് ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നത്? ഥാർത്ഥത്തിൽ അത് അസംബന്ധമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, നിങ്ങൾ മാസ്ക് ധരിക്കേണ്ടതുണ്ടോ?''- കോടതി ചോദിച്ചു. കോവിഡ് സാഹചര്യങ്ങളിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ നേരത്തെ ഏർപ്പെടുത്തിയ മറ്റു നിയന്ത്രണങ്ങളും പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) വേണ്ട നടപടികൾ പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.

    Also read: Shashi Tharoor | 'ഓ മിത്രോം' ഒമിക്രോണിനേക്കാൾ അപകടകാരി; വകഭേദങ്ങളില്ല; ശശി തരൂർ

    കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് ശരിവെച്ചതാണെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് മുമ്പില്‍ ശരിവെച്ച ഉത്തരവിനെതിരെ അപ്പീല്‍ വന്നിരുന്നെങ്കില്‍ ഇത് പൊളിച്ചെഴുതുമായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.

    നിലവിലെ കോവിഡ് അവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടെന്നും രോഗവ്യാപനം കുറഞ്ഞെന്നും ആയതിനാൽ പഴയ നിയമങ്ങളിൽ പുനഃപരിശോധന നടത്തി മെഡിക്കൽ സംഘത്തിന്റെ കൂടി അഭിപ്രായം മുൻനിർത്തി കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഉത്തരവുകൾ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു.

    Also read- E-Passport | ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട്; നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് എത്രത്തോളം സുരക്ഷിതം?

    2020 ഏപ്രിലിൽ, കൊറോണ വൈറസ് പടരുന്നത് തടയാൻ ഡിഡിഎംഎ വിവിധ നടപടികൾ പുറപ്പെടുവിച്ചിരുന്നു. ഇവയിൽ ഒന്നായിരുന്നു കാർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം എന്നത്. ഒരു വാഹനം ഒരാൾ മാത്രം കൈവശം വച്ചാൽ പോലും അത് 'പൊതുസ്ഥലം' ആകുമെന്നും അതിനുള്ളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും കോടതി അന്ന് വിധിച്ചിരുന്നു. 'പൊതുസ്ഥലം' എന്ന വാക്ക് ഈ സാഹചര്യത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കണമെന്നും അത് നിർണ്ണയിക്കാൻ, കൊറോണ വൈറസ് പടരുന്ന രീതിയാണ് നിർണായക ഘടകമെന്നും വിധിയിൽ പറഞ്ഞിരുന്നു.

    Karnataka Hijab Row |ഹിജാബ് ധരിക്കുന്നത് മൗലികാവകാശം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വിദ്യാര്‍ത്ഥികള്‍

    കര്‍ണാടകയിലെ (Karnataka) വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് (hijab ban) എതിരെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
    Published by:Naveen
    First published: