ന്യൂഡൽഹി: വരനും വരന്റെ പിതാവും കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന് വിവാഹപരിപാടി നിർത്തി വെച്ചു. ഉത്തർപ്രദേശിലെ അമേത്തി ജില്ലയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് വിവാഹ ഘോഷയാത്ര നിർത്തിവെച്ചത്. ഡൽഹിയിൽ നിന്നെത്തിയ വരനും പിതാവിനുമാണ് രോഗം സ്ഥിരീകരിച്ചത്.
അമേത്തിയിലെ കംറൗലി ഗ്രാമത്തിൽ നിന്ന് വെള്ളിയാഴ്ചയാണ് വിവാഹഘോഷയാത്ര ബാരാബങ്കിയിലെ ഹൈദർഗാഹിലേക്ക് പുറപ്പെട്ടത്. ജൂൺ 15ന് വരന്റെ കുടുംബം ഡൽഹിയിൽ നിന്ന് അമേത്തിയിലേക്ക് എത്തിയിരുന്നു. തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു.
You may also like:ഗാൽവനിൽ നാല്‍പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി കെ സിംഗ് [NEWS]'ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു'; മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് മുസ്ലിം ലീഗ് [NEWS] എട്ടു സീറ്റ് കൂടി; രാജ്യസഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിന്‍റെ ഇരട്ടിയിലധികം സീറ്റ് [NEWS]
ജൂൺ 19ന് വരനും പിതാവും കുടുംബവും വിവാഹത്തിനായി പോകുമ്പോഴാണ് പരിശോധനാഫലം വന്നത്. പരിശോധനാ ഫലത്തിൽ വരനും അച്ഛനും കോവിഡ് 19 പോസിറ്റീവ് ആയിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും വരന്റെ വിവാഹഘോഷയാത്രയായ 'ബരാത്' നിർത്തി വെയ്ക്കുകയുമായിരുന്നു.
വരനെയും പിതാവിനെയും ആരോഗ്യപ്രവർത്തകർ എത്തി ആശുപത്രിയിൽ എത്തിച്ചു. കുടുംബത്തിലെ പത്ത് അംഗങ്ങൾ ഇപ്പോൾ ക്വാറന്റീനിലാണ്. വരനും പിതാവും പൂർണമായും സുഖമാകുന്നതു വരെ വിവാഹം നിർത്തി വെച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus