ആന്ധ്രയിൽ ജഗന് അഞ്ച് ഉപമുഖ്യമന്ത്രിമാർ; 25 അംഗമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് അഞ്ച് എംഎൽഎമാരെ ഉപമുഖ്യമന്ത്രിമാരാക്കിയതെന്നാണ് വിശദീകരണം

news18
Updated: June 8, 2019, 10:16 AM IST
ആന്ധ്രയിൽ ജഗന് അഞ്ച് ഉപമുഖ്യമന്ത്രിമാർ; 25 അംഗമന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്
ജഗൻ മോഹൻ റെഡ്ഡി
  • News18
  • Last Updated: June 8, 2019, 10:16 AM IST
  • Share this:
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി മന്ത്രി സഭയിലെ അഞ്ച് ഉപമുഖ്യമന്ത്രിമാരടക്കം 25 അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞചെയ്യും. അമരാവതിയലെ വെലഗപ്പുടി സെക്രട്ടറിയേറ്റിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുക്കും. എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കും പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് അഞ്ച് എംഎൽഎമാരെ ഉപമുഖ്യമന്ത്രിമാരാക്കിയതെന്നാണ് വിശദീകരണം. 175 അംഗ നിയമസഭയിൽ 151 എംഎൽഎമാരുടെ വൻ ഭൂരിപക്ഷവുമായാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ഒരു സംസ്ഥാനത്ത് ഇത്രയുമേറെ ഉപമുഖ്യന്മാർ.

വിവിധവിഭാഗങ്ങളുടെ പ്രതിനിധികളായിട്ടാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് ജഗൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി, പട്ടികവർഗം, പിന്നാക്കവിഭാഗം, ന്യൂനപക്ഷം, കാപ്പുസമുദായം തുടങ്ങിയവരെയാവും ഇവർ പ്രതിനിധാനം ചെയ്യുന്നത്. രാവിലെ 11.50ന് അമരാവതിയിലെ വെലഗപ്പുടി സെക്രട്ടേറിയറ്റിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ. നരസിംഹൻ വൈഎസ്ആർ കോൺഗ്രസ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ശനിയാഴ്ച അധികാരമേൽക്കുന്ന മന്ത്രിമാരിൽ 90 ശതമാനം പേരെയും രണ്ടരവർഷത്തിനുശേഷം മാറ്റി പുതിയവരെ മന്ത്രിമാരാക്കും. മന്ത്രിസ്ഥാനം നഷ്ടമാകുന്നവർക്ക് പാർട്ടിസ്ഥാനങ്ങൾ നൽകുമെന്നും ജഗൻ അറിയിച്ചു.

മുൻമന്ത്രിയും മുതിർന്ന എംഎൽഎയുമായ തമ്മിനേനി സീതാരാം ആന്ധ്രാനിയമസഭാ സ്പീക്കർ ആകും. ശ്രീകാകുളം ജില്ലയിലെ അമുദലവലസ നിയോജകമണ്ഡലത്തിൽനിന്ന് ആറുതവണ തെരഞ്ഞെടുക്കപ്പെട്ട സീതാരാം എക്സൈസ്, ഭവനനിർമാണ മന്ത്രിയായിരുന്നു.

First published: June 8, 2019, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading