നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'പശ്ചിമ ബംഗളിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി

    'പശ്ചിമ ബംഗളിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണം'; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി

    പെഗാസസ് വിവാദത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടു.

    News18

    News18

    • Share this:
      ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ബംഗാളിലെ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.

      കോവിഡ് ആയിരുന്നു പ്രധാന വിഷയം. സംസ്ഥാനത്ത് കോവിഡ് ക്ഷാമമുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. ബംഗാളില്‍ ജനസംഖ്യയ്ക്കനുസരിച്ച് വാക്‌സിന്‍ വിതരണം ഉണ്ടായിട്ടില്ലെന്ന് മമത പറഞ്ഞു. ബംഗാളില്‍ നടക്കേണ്ട വികസന വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

      Also Read-'വരേണ്യ കാഴ്ചപ്പാട് സ്വീകരിക്കില്ല'; ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

      അതേസമയം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് മമത വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗത്തിന് മുന്‍പായി വാക്‌സിന്റെയും മരുന്നുകളുടെയും വിതരണം വര്‍ദ്ധിപ്പിക്കണമെന്ന് മമത പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

      Also Read-പെഗസസ് ഫോൺ ചോർത്തൽ; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി

      'ബംഗാളിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ജനസംഖ്യക്കനുസരിച്ച് വാക്‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു' മമത പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഇതുവരെ 2.5 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 1.81 കോടി ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും .70 കോടി ആലുകള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിനും നല്‍കി.

      Also Read-സുനന്ദ പുഷ്കർ കേസ്: ശശി തരൂരിനെതിരായ ഹർജിയിൽ ഓഗസ്റ്റ് 18ന് വിധി

      അതേസമയം പെഗാസസ് വിവാദം ചര്‍ച്ചയായി. പെഗാസസ് വിവാദത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് മമത ആവശ്യപ്പെട്ടു.

      Also Read-മിസോറം-അസം അതിർത്തി സംഘർഷം; അസമിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

      2024ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മമതച വ്യക്തമാക്കി. ഡല്‍ഹി സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
      Published by:Jayesh Krishnan
      First published:
      )}