• HOME
  • »
  • NEWS
  • »
  • india
  • »
  • West Bengal | പൊതുസ്ഥലം കൈയേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവുമായി ബംഗാൾ സർക്കാർ

West Bengal | പൊതുസ്ഥലം കൈയേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവുമായി ബംഗാൾ സർക്കാർ

ഡാർജിലിംഗ്, അലിപുർദുവാർ, കൂച്ച് ബെഹാർ, കലിംപോംഗ്, ഈസ്റ്റ് മിഡ്‌നാപൂർ, നോർത്ത് 24 പർഗാനാസ്, ഈസ്റ്റ് ബർദ്വാൻ എന്നീ എട്ട് ജില്ലകളിലെ അനധികൃത മതസ്ഥാപനങ്ങൾ ആണ് നീക്കം ചെയ്യുക.

Mamata Banerjee (File Photo)

Mamata Banerjee (File Photo)

  • Share this:
    പൊതുസ്ഥലങ്ങളിൽ അനധികൃതമായി നിർമിച്ച മതസ്ഥാപനങ്ങൾ പൊളിച്ചു നീക്കാനുള്ള ശ്രമവുമായി ബംഗാൾ സർക്കാർ (Bengal Government). 12 വർഷം മുമ്പ് ഇടതുമുന്നണി സർക്കാർ (Left Front Government) പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് എല്ലാ അനധികൃത മതനിർമിതികളും പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ എട്ട് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകളോട് ബംഗാളിലെ തൃണമൂൽ സർക്കാർ (Trinamool Government) ആവശ്യപ്പെട്ടു. എട്ടു ജില്ലകളിൽ നാലെണ്ണം ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കൻ ബംഗാളിൽ ഉൾപ്പെട്ടതാണ്. അനധികൃത മതസ്ഥാപനങ്ങൾ നീക്കം ചെയ്യുമ്പോൾ ജില്ലാ ഭരണകൂടം ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

    ബംഗാളിലെ ഡാർജിലിംഗ്, അലിപുർദുവാർ, കൂച്ച് ബെഹാർ, കലിംപോംഗ്, ഈസ്റ്റ് മിഡ്‌നാപൂർ, നോർത്ത് 24 പർഗാനാസ്, ഈസ്റ്റ് ബർദ്വാൻ എന്നീ എട്ട് ജില്ലകളിലെ അനധികൃത മതസ്ഥാപനങ്ങൾ ആണ് നീക്കം ചെയ്യുക. പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഉയർന്ന മതസ്ഥാപനങ്ങൾ നീക്കം ചെയ്യുക എന്ന ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കാണ് ചുമതല. ഉത്തരവ് നടപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാൻ ഈ ജില്ലകളിലെ പോലീസ് അധികാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

    പൊതുസ്ഥലങ്ങളിൽ നിന്ന് അനധികൃത മതസ്ഥാപനങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന്റെ ഒരു പകർപ്പ് ഉത്തരവിനൊപ്പം നൽകുന്നതായി ആഭ്യന്തര, ഹിൽ അഫയേഴ്‌സ് വകുപ്പ് സീനിയർ സ്‌പെഷ്യൽ സെക്രട്ടറി നിർമാല്യ ഘോഷാൽ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നിന്ന് അനധികൃത മതസ്ഥാപനങ്ങൾ നീക്കം ചെയുക എന്ന സർക്കാരിന്റെ നയം 13.04.2010 ലെ 1491-PL എന്ന ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പകർപ്പാണ് ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് നൽകുന്നത്.

    Also read- Hyundai | കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച് പാകിസ്ഥാനിലെ ഹ്യുണ്ടായ് ഡീലറുടെ വിവാദ പോസ്റ്റ്; വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ

    2010 ഏപ്രിലിൽ അന്നത്തെ ഇടതുമുന്നണി സർക്കാർ പൊതു ഇടങ്ങളിലെ ആരാധനാലയങ്ങളെ സംബന്ധിച്ച തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ പുതിയ അനധികൃത നിർമാണങ്ങൾ അനുവദിക്കില്ല എന്നതായിരുന്നു ഇടതുമുന്നണി സർക്കാർ മുന്നോട്ട് വെച്ച ആദ്യ കാര്യം. പൊതു സ്ഥലങ്ങളിൽ ഉയർന്നു വരുന്ന മത സ്ഥാപനങ്ങൾ കണ്ടെത്തി അവയ്ക്ക് ജനസ്വീകാര്യത ലഭിക്കുന്നതിന് മുൻപ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരും വിവിധ സർക്കാർ വകുപ്പുകളും പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

    Also read- Sharada Temple | കശ്മീരില്‍ ശാരദാക്ഷേത്രം; പ്രതിഷ്ഠയായി പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം

    പൊതു സ്ഥലങ്ങൾ കയ്യേറി മതസ്ഥാപനങ്ങൾ നിർമ്മിക്കുന്നത് വികസന പ്രവർത്തനങ്ങൾക്ക് തടസമായതിനെ തുടർന്നാണ് മുൻ എൽഎഫ് സർക്കാരിന്റെ ഉത്തരവ് നടപ്പാക്കാൻ തൃണമൂൽ സർക്കാർ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിർമ്മിക്കാൻ പൊതുസ്ഥലങ്ങൾ കയ്യേറിയതോടെ റോഡുകളുടെ വീതി കൂട്ടൽ, പുതിയ റോഡുകളുടെ നിർമാണം, സർക്കാർ കെട്ടിടങ്ങളുടെ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ നടത്താൻ സർക്കാരിന് കഴിയാതെ വരുന്നു. മതപരമായ സ്ഥാപനങ്ങൾ പൊതു സ്ഥലം കൈയേറ്റം ചെയ്തതിനാലാണ് ഈ എട്ട് ജില്ലകളിലും ഇത്തരത്തിലുള്ള വികസന പ്രവർത്തങ്ങൾ നിർത്തി വെച്ചിരിക്കുന്നത്. അതിനാൽ തടസ്സങ്ങൾ നീക്കാൻ മുൻ സർക്കാരിന്റെ ഉത്തരവ് പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്ന് സംസ്ഥാന സർക്കാർ അറിയിച്ചു
    Published by:Naveen
    First published: