HOME » NEWS » India » WEST BENGAL MINISTER JAKIR HOSSAIN INJURED AFTER ASSAILANTS HURL CRUDE BOMBS INSIDE RAILWAY STATION IN MURSHIDABAD RV

ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബെറിഞ്ഞു: ഗുരുതര പരിക്ക്

മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂര്‍ എം എല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

News18 Malayalam | news18-malayalam
Updated: February 18, 2021, 9:02 AM IST
ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബെറിഞ്ഞു: ഗുരുതര പരിക്ക്
Jakir Hossain
  • Share this:
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് മന്ത്രിക്ക് നേരെ ബോംബാക്രമണം. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് പുറത്തുവെച്ച് തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read- കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; വിമാനത്താവളത്തിൽ 1.18 കോടി രൂപയുടെ സ്വർണം പിടികൂടി

മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂര്‍ എം എല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മന്ത്രി ഉള്‍പ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Also Read- യുപി ഉന്നാവോയിൽ 3 പെൺകുട്ടികളെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; രണ്ടുപേർ മരിച്ചു

പരിക്കേറ്റ ഉടന്‍ ജംഗീപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. അക്രമണത്തിന്‌ പിന്നില്‍ ബി ജെ പിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണം ബി ജെ പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് നിഷേധിച്ചു.





സംഭവ സ്ഥലത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മുര്‍ഷിദാബാദ് മേഖലയില്‍ ഏതാനം മാസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് മന്ത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അക്രമണത്തെ അപലപിച്ചു.

Also Read- രാജ്യത്തെ ആദ്യ ഡിഫൻസ് പാർക്ക് ഒറ്റപ്പാലത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുർഷിദാബാദിൽ നിന്നുള്ള കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സത്യസന്ധനും ടി‌എം‌സിയിലെ അസാധാരണ വ്യക്തിത്വവുമാണ് ഹുസൈൻ”- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

English Summary: West Bengal Minister Jakir Hossain and some of his supporters were injured after some unidentified attackers hurled crude bombs at them at Nimtita railway station, in Murshidabad district. The incident occurred around 9.45 pm as Hossain, the minister of state for labour, was waiting on Platform No. 2 to catch a train to Kolkata.
Published by: Rajesh V
First published: February 18, 2021, 6:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories