HOME /NEWS /India / Bengal SSC Scam| റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി; പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ

Bengal SSC Scam| റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി; പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ

Arpita Mukherjee, 'close associate' of Bengal minister Partha Chatterjee under ED scanner. (Twitter/@AninBanerjee)

Arpita Mukherjee, 'close associate' of Bengal minister Partha Chatterjee under ED scanner. (Twitter/@AninBanerjee)

അർപിതയുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 21 കോടി രൂപയും അമ്പത് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു

  • Share this:

    കൊൽക്കത്ത: പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അർപിത മുഖർജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 21 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. റെയ്ഡ് ഇന്നും തുടരുകയാണ്.

    പശ്ചിമ ബംഗാൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 27 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് പാർത്ഥ ചാറ്റർജിയെ ED അറസ്റ്റ് ചെയ്തത്. അർപിതയേയും ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

    അഴിമതിയുമായി ബന്ധപ്പെട്ട പണമാണിതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പാർത്ഥ ചാറ്റർജിയുടെ സ്റ്റാഫംഗങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് പാർഥയെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും വ്യവസായ വകുപ്പിലേക്ക് മാറ്റിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

    Also Read- ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്

    ഇന്ന് രാവിലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അർപിത മുഖർജിയുടെ വീട്ടിൽ വെള്ളിയാഴ്ച്ച നടത്തിയ റെയ്ഡിൽ 21 കോടി രൂപയ്ക്ക് പുറമേ, 50 ലക്ഷം രൂപയുടെ സ്വർണ-വജ്രാഭാരണങ്ങളും ഏകദേശം പത്തോളം വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    ഇതിൽ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ മുൻ പ്രസിഡന്റ് മണിക് ഭട്ടാചാര്യ, എന്നിവരുടേതുൾപ്പെടെ പതിനൊന്നോളം കേന്ദ്രങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്.

    Also Read- ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ നാലുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ

    അർപിത മുഖർജിയുടെ വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും കൂടാതെ 20 ൽ കൂടുതൽ മൊബൈൽ ഫോണുകൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഈ ഫോണുകൾ എന്തിന് ഉപയോഗിച്ചതാണെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ഇഡി അറിയിച്ചു.

    സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പാർത്ഥ ചാറ്റർജിയുടെ ഒഎസ്ഡി പികെ ബന്ദോപാധ്യായ, അദ്ദേഹത്തിന്റെ അന്നത്തെ പേഴ്‌സണൽ സെക്രട്ടറി സുകാന്ത ആച്ചാർജി, ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ ചന്ദൻ മൊണ്ടൽ എന്ന രഞ്ജൻ എന്നിവരും റെയ്ഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

    First published:

    Tags: Bengal SSC Scam, Corruption case, TMC