പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലെത്തുന്നത് 31 കോടിപതികൾ; ക്രിമിനൽ റെക്കോഡുള്ള 23 പേർ
പശ്ചിമബംഗാളിൽ നിന്ന് ലോക്സഭയിലെത്തുന്നത് 31 കോടിപതികൾ; ക്രിമിനൽ റെക്കോഡുള്ള 23 പേർ
ജംഗിപുർ നിന്നുള്ള തൃണമൂൽ എംപി ഖാലിലുർ റഹ്മാൻ ആണ് കോടിശ്വരൻമാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 36 കോടി രൂപയ്ക്ക് മുകളിലാണ് ആസ്തി
Deepak_Adhikari_
Last Updated :
Share this:
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് എത്തുന്നത് 31 കോടീശ്വരന്മാരാണ്. ആകെ തെരഞ്ഞെടുക്കപ്പെട്ട 42 പേരില്‍ 31 പേരും കോടിപതികളാണെന്നാണ് പശ്ചിമബംഗാൾ ഇലക്ഷൻ വാച്ചും അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസും ചേർന്ന് നടത്തിയ വിശകലനം. 2014 ൽ ഒരുകോടിയിലധികം സമ്പാദ്യമുള്ള 26 എംപിമാരാണ് പശ്ചിമ ബംഗാളിൽ നിന്ന് ലോക്ശസഭയിലെത്തിയത്. ഇത്തവണ എട്ട് പേർ കൂടുതൽ.
ജംഗിപുർ നിന്നുള്ള തൃണമൂൽ എംപി ഖാലിലുർ റഹ്മാൻ ആണ് കോടിശ്വരൻമാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. 36 കോടി രൂപയ്ക്ക് മുകളിലാണ് ആസ്തി. തൃണമൂലിന്റെ തന്നെ മറ്റൊരു സ്ഥാനാർഥിയും ബംഗാളി അഭിനേതാവുമായ ദീപക് അധികാരിയാണ് (36 കോടി) രണ്ടാം സ്ഥാനത്ത്. മലഡയിൽ നിന്നുള്ള കോൺഗ്രസ് എംപി അബു ഹസന് ഖാൻ ചൗധരി (27 കോടി) യാണ് തൊട്ടടുത്ത സ്ഥാനത്തുളളത്. എംപിമാരിൽ ഏറ്റവും കുറവ് സമ്പാദ്യമുള്ളത് ബോൽപുരിൽ നിന്നുള്ള തൃണമൂൽ അംഗം അസിത് കുമാറിനാണ്. 13 ലക്ഷം രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്.
ക്രിമിനൽ കേസുകൾ നിലവിലുള്ള 23 പേരാണ് ഇത്തവണ പശ്ചിമ ബംഗാളിൽ നിന്നും സഭയിലെത്തുന്നത്. 2014 ൽ ഇത്തരം കേസുകളുള്ള 8 എംപിമാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.