കൊല്‍ക്കത്ത: കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ സി.ബി.ഐ ചോദ്യം ചെയ്തത് ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അപ്രത്യക്ഷമായ നിര്‍ണായകെ തെളിവ് കണ്ടാത്താന്‍. സമൂഹത്തിലെ ഉന്നതര്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്നതിന് തെളിവ് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് സിയ.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായ തെളിവുകള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ലെന്ന് കൊല്‍ക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഉന്നതര്‍ ഇടപെട്ടന്നതിനുള്ള തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കപ്പെട്ടെന്ന പ്രഥമിക നിഗമനത്തിലാണ് സിബിഐ.
രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ചിട്ടി തട്ടിപ്പ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കേസിലെ നിര്‍ണായക തെളിവുകളായ ലാപ്ടോപ്പ്, അഞ്ച് മൊബൈല്‍ ഫോണുകള്‍, ചിട്ടി കമ്പനി പ്രമോട്ടര്‍ സുദീപ് സെന്നിന്റെ ഡയറി എന്നിവ അന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നെന്നാണ് സി.ബി.ഐ വാദിക്കുന്നത്. ഇത് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നത്.
Also Read
എന്താണ് രാജ്യത്തെ പിടിച്ചുലയ്ക്കുന്ന പ്രക്ഷോഭത്തിന് കാരണമായ ശാരദാ ചിട്ടിതട്ടിപ്പ്?
രാജീവ് കുമാറിനെ ഇന്നലെ ഷില്ലോംഗിലെ സിബിഐ ഓഫീസില്‍ 8 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഇന്ന് 11 മണിക്ക് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ട് ആരംഭിച്ച ചോദ്യംചെയ്യല്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യല്‍ ഞായറാഴ്ചയും തുടരും. ചോദ്യം ചയ്യലിന് ഹാജരാകാന്‍ രാജീവ് കുമാറിനോട് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണട്്യ.
ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂലില്‍ നിന്നും പുറത്തായ കുനാല്‍ ഘോഷ് എം.പിയെയും സിബിഐ ഷില്ലോങ്ങിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.