HOME » NEWS » India » WHAT DO A LOCO PILOT AFTER A DUTY

ജോലി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് എന്ത് ചെയ്യും? പാതിവഴിക്ക് നിർത്തി ഇറങ്ങിപ്പോകും!

'11 മണിക്കൂറാണ് ഡ്യൂട്ടി സമയമെന്നും ഇപ്പോള്‍ പതിനഞ്ച് മിനുട്ട് അധികം ജോലി ചെയ്തുവെന്നും വ്യക്തമാക്കി മുത്തുരാജ് ട്രെയിനില്‍ നിന്നും ഇറങ്ങുപ്പോകുകയായിരുന്നു'

news18
Updated: April 20, 2019, 2:00 PM IST
ജോലി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് എന്ത് ചെയ്യും? പാതിവഴിക്ക് നിർത്തി ഇറങ്ങിപ്പോകും!
news18
  • News18
  • Last Updated: April 20, 2019, 2:00 PM IST
  • Share this:
ചെന്നൈ: ട്രെയിൻ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്യൂട്ടി സമയം കഴിഞ്ഞാൽ ലോക്കോ പൈലറ്റ് എന്ത് ചെയ്യും? ട്രെയിൻ പാതിവഴി നിർത്തിയിട്ട് ഇറങ്ങിപ്പോകും. തമിഴ് നാട്ടിൽ നാഗപട്ടണത്താണ് കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവമുണ്ടായത്. വൈദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ചരക്ക് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് മുത്തുരാജാണ് പ്രതിഷേധ സൂചകമായി ഡ്യൂട്ടി സമയത്ത് ട്രെയിൻ പാതിവഴി നിർത്തി ഇറങ്ങിപ്പോയത്.

നെയ്‌വേലിയിൽനിന്ന് ലിഗ്നൈറ്റുമായി കാരക്കൽ തുറമുഖത്തേക്കു പോകുകയായിരുന്ന് ഗുഡ്സ് ട്രെയിന്‍. രാത്രി ഏഴരയോടെ വൈദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനിൽ അൽപസമയം നിർത്തിയിട്ടു. ട്രെയിൻ പോകാൻ സിഗ്നൽ ലഭിച്ചെങ്കിലും വണ്ടി നീങ്ങിയില്ല. ഇതേത്തുടർന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സമീപിച്ചപ്പോഴാണ് ജോലിസമയം കഴിഞ്ഞതായി മുത്തുരാജ് പറയുന്നത്. 11 മണിക്കൂറാണ് ഡ്യൂട്ടി സമയമെന്നും ഇപ്പോള്‍ പതിനഞ്ച് മിനുട്ട് അധികം ജോലി ചെയ്തുവെന്നും വ്യക്തമാക്കി മുത്തുരാജ് ട്രെയിനില്‍ നിന്നും ഇറങ്ങുപ്പോകുകയും ചെയ്തു. ട്രെയിൻ ഓടിക്കാൻ സ്റ്റേഷൻ മാസ്റ്റർ ആവശ്യപ്പെട്ടെങ്കിലും അത് ചെവിക്കൊള്ളാതെയാണ് മുത്തുരാജ് ഇറങ്ങിപ്പോയത്.

'രാഹുൽ അങ്കമാലിയിലെ പ്രധാനമന്ത്രി' ഫേസ്ബുക്ക് പോസ്റ്റിട്ട എസ്.ഐയ്ക്ക് സസ്പെന്‍ഷൻ

ഗുഡ്സ് ട്രെയിൻ വൈദീശ്വരൻകോവിൽ സ്റ്റേഷനിൽ കുടുങ്ങിയതോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം രണ്ടു മണിക്കൂറോളം തടസപ്പെട്ടു. തിരുപ്പതി - കാരയ്‍ക്കല്‍ എക്സപ്രസ് അടക്കമുള്ള പ്രധാന ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെ ലെവർ ക്രോസ് അനിശ്ചിതമായി അടച്ചിട്ടു റോഡ് ഗതാഗതവും അനിശ്ചിതത്വത്തിലായി. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി തിരിച്ചെത്തിയ മുത്തുരാജ് ഗുഡ്സ് ട്രെയിൻ ക്രോസിങ് സൌകര്യമുള്ള മായാവരം സ്റ്റേഷനിലേക്ക് മാറ്റിയിട്ടതോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
First published: April 20, 2019, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories