ചൈനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അതിർത്തി തർക്കം, കൊറോണ വ്യാപനം എന്നിവയിൽ അഭിപ്രായം രേഖപ്പെടുത്താം

ഗാൽവാൻ താഴ്വരയിലെ ഡാർബുക്-ഷായോക്ക്-ദൗലത്ത് എന്നിവിടങ്ങലിൽ ഇന്ത്യൻ പോസ്റ്റ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങളിൽ ചൈനീസ് സൈനികരുടെ സാന്നിധ്യമാണ് ഇന്ത്യൻ സൈന്യത്തെ അസ്വസ്ഥമാക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 2, 2020, 5:10 PM IST
ചൈനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? അതിർത്തി തർക്കം, കൊറോണ വ്യാപനം എന്നിവയിൽ അഭിപ്രായം രേഖപ്പെടുത്താം
News18
  • Share this:
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. 2017 ൽ നടന്ന ഡോൽകാം വീണ്ടും ആവർത്തിക്കപ്പെടുമെന്ന സൂചനകളാണ് അതിർത്തിയിൽ നിന്നും ലഭിക്കുന്നത്.

ഗാൽവാൻ താഴ്വരയിലെ ഡാർബുക്-ഷായോക്ക്-ദൗലത്ത്  എന്നിവിടങ്ങലിൽ ഇന്ത്യൻ പോസ്റ്റ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങളിൽ ചൈനീസ് സൈനികരുടെ സാന്നിധ്യമാണ് ഇന്ത്യൻ സൈന്യത്തെ അസ്വസ്ഥമാക്കുന്നത്.  നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും വെറും അതിർത്തി ലംഘനം മാത്രമല്ലെന്നും മുൻ നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) ഡി എസ് ഹൂഡയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥ ഇല്ലാതാക്കാൻ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ  നൂറോളം കൂടാരങ്ങൾ പണിഞ്ഞും ബങ്കറുകളുടെ നിർമ്മാണത്തിനായി ഉപകരണങ്ങൾ എത്തിച്ചും ഗാൽവാൻ താഴ്‌വരയിൽ  ചൈന സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

ഡെംചോക്ക്, ദൗലാത് ബേഗ് ഓൾഡി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

മെയ് അഞ്ചിന് വൈകുന്നേരം 250 ഓളം ചൈനീസ്, ഇന്ത്യൻ സൈനികർ അക്രമാസക്തരായി അണിനിരന്നതിനെ തുടർന്ന് കിഴക്കൻ ലഡാക്കിൽ  സംഘർഷാവസ്ഥ ഉടലെടുത്തത്. പ്രദേശിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.

അക്രമത്തിൽ നൂറിലധികം ഇന്ത്യൻ, ചൈനീസ് സൈനികർക്ക് പരിക്കേറ്റിരുന്നു.

3,488 കിലോമീറ്റർ നീണ്ടു നിൽക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിലാണ് തർക്കം നിലനിൽക്കുന്നത്. അരുണാചൽ പ്രദേശ്  തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതിർത്തി പ്രശ്‌നത്തിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ സമാധാനം നിലനിർത്തണമെന്നതാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.

നിലവിലെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തിൽ താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തി നിങ്ങൾക്ക് ചൈനയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താം:

Screen reader support enabled.


Screen reader support enabled.
First published: June 2, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading