നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • REWIND: 2014 ഏപ്രിൽ 10 ന് എന്തു സംഭവിച്ചു?

  REWIND: 2014 ഏപ്രിൽ 10 ന് എന്തു സംഭവിച്ചു?

  2014ലെ തെരഞ്ഞെടുപ്പിൽ 77.35% പോളിങ്ങ് നടന്നു. വടകര 81.13 ശതമാനത്തോടെ ഒന്നാമതും പത്തനംതിട്ട 65.67 ശതമാനത്തോടെ ഏറ്റവും പിന്നിലും എത്തി

  news18

  news18

  • News18
  • Last Updated :
  • Share this:
   പതിനാറാം ലോക്സഭയ്ക്കായി 2014 ഏപ്രിൽ 10ന് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ യു ഡി എഫ് മേൽക്കൈ നേടി. 

   2014ലെ തെരഞ്ഞെടുപ്പിൽ 77.35% പോളിങ്ങ് നടന്നു. വടകര 81.13 ശതമാനത്തോടെ ഒന്നാമതും പത്തനംതിട്ട 65.67 ശതമാനത്തോടെ ഏറ്റവും പിന്നിലും എത്തി. 2.43 കോടി വോട്ടർമാരാണുണ്ടായിരുന്നത്. 20 മണ്ഡലങ്ങളിലായി 269 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 27 പേർ സ്ത്രീകളായിരുന്നു.ഇതിൽ പി. കെ. ശ്രീമതി (കണ്ണൂർ ) മാത്രം വിജയിച്ചു. ബിന്ദു കൃഷ്ണ(ആറ്റിങ്ങൽ ), കെ. എ . ഷീബ (ആലത്തൂർ ) പി. കെ. സൈനബ (മലപ്പുറം )എന്നിവർ രണ്ടാമതെത്തി.

   ഇരുപതില്‍ 13 പേരുടെ ലോക്സഭാ മത്സരം ഇതാദ്യം; ഇടതു സ്ഥാനാര്‍ഥികളെ അടുത്തറിയാം

   ഏറ്റവും മികച്ച ഭൂരിപക്ഷം മലപ്പുറത്ത് ഇ അഹമ്മദിന്റേതായിരുന്നു ( 1,94,739). കുറവ് വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റേതും (3306).

   യു ഡി എഫിൽ മുസ്ലിം ലീഗും (2 ) കേരളം കോൺഗ്രസും (1 ) ആർ എസ് പിയും (1 ) മത്സരിച്ച എല്ലാ സീറ്റുകളും നേടി. 15 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 9 സീറ്റും ലഭിപ്പോൾ മുന്നണിക്ക് 13 സീറ്റ് നേടാൻ കഴിഞ്ഞു.

   ഏഴു സീറ്റിൽ ഒതുങ്ങിയ എൽ ഡി എഫിൽ 10 സീറ്റിൽ മത്സരിച്ച സി പി എമ്മിന് അഞ്ചും നാലിൽ മത്സരിച്ച സി പി ഐക്ക് ഒന്നും ലഭിച്ചപ്പോൾ അഞ്ചു ഇടതു സ്വതന്ത്രന്മാരിൽ രണ്ടു പേരും ജയിച്ചു. ബി ജെ പി തിരുവനന്തപുരം മണ്ഡലത്തിൽ 15, 470 വോട്ടിനു പിന്നിലായി രണ്ടാമതു വന്നതൊഴിച്ചാൽ മറ്റെല്ലായിടത്തും യു ഡി എഫും എൽ ഡി എഫും തമ്മിലായിരുന്നു മത്സരം.

   ഇടത് സ്ഥാനാര്‍ഥികളായി അര ഡസന്‍ എംഎല്‍എമാര്‍; ഉപതെരഞ്ഞെടുപ്പില്‍ ചെലവഴിക്കേണ്ടത് കോടികള്‍

   രണ്ട് എം എൽ എ മാർ എം എ ബേബി (കൊല്ലം), മാത്യു ടി. തോമസ് (കോട്ടയം ) എൽ ഡി എഫിനു വേണ്ടി മത്സരിച്ചു തോറ്റു.

   സിപിഐ(തൃശൂർ), ആർ. എസ്. പി (കൊല്ലം ) എന്നീ കക്ഷികളുടെ പതിനാറാം ലോക്സഭയിലെ ഏക സീറ്റ് കേരളത്തിൽ നിന്നായിരുന്നു.

   മലപ്പുറം അംഗം ഇ അഹമ്മദ് 2017 ഫെബ്രുവരി ഒന്നിന് നിര്യാതനായി .2017 ഏപ്രിലിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി. കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടിനു വിജയിച്ചു.

   നിലവിൽ രണ്ടു സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. വയനാട് എംപി എം. ഐ. ഷാനവാസ് 2018 നവംബർ 21-ന് നിര്യാതനായപ്പോൾ കോട്ടയം അംഗം ജോസ് കെ മാണി 2018 ജൂലൈ ഒന്നിന് രാജ്യസഭാംഗമാകാൻ സ്ഥാനം രാജിവെച്ചു.
   First published:
   )}