• HOME
 • »
 • NEWS
 • »
 • india
 • »
 • Budget 2022 | മരുന്നുകളുടെ ജിഎസ്ടി വെട്ടിക്കുറയ്ക്കുമോ? കേന്ദ്രബജറ്റിൽ ആരോഗ്യ മേഖല പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ 

Budget 2022 | മരുന്നുകളുടെ ജിഎസ്ടി വെട്ടിക്കുറയ്ക്കുമോ? കേന്ദ്രബജറ്റിൽ ആരോഗ്യ മേഖല പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങൾ 

2022 ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

ബജറ്റ് 2022

ബജറ്റ് 2022

 • Share this:
  2022 ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ (budget) ആരോഗ്യ മേഖലയുമായി (health care sector) ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നടത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ. ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്ക് പ്രത്യേകിച്ചും കൂടുതല്‍ വിഹിതം നൽകാൻ സാധ്യതയുണ്ട്. ആശുപത്രി ശൃഖംലകളുടെയും മരുന്ന് നിര്‍മ്മാതാക്കളുടെയും ഓഹരി വിലകൾ വര്‍ദ്ധിപ്പിച്ചേക്കാവുന്ന പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു പ്രഖ്യാപനം പിഎല്‍ഐ സ്‌കീമുകളുടെ (pli schemes) വിപുലീകരണമായിരിക്കും.

  കൊറോണ വൈറസ് (corona virus) എന്ന ആഗോള മഹാമാരി ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ദുര്‍ബലത തുറന്നുകാട്ടി. എന്നിരുന്നാലും, സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും സമയോചിത ഇടപെടലുകളും ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനവും പകര്‍ച്ചവ്യാധിക്കെതിരെ ആരോഗ്യ സംരക്ഷണ മേഖല മികച്ച പ്രകടനം കാഴ്ച്ചവച്ചു. എന്നാൽ ഈ വിജയത്തിന് ആരോഗ്യ മേഖലയ്ക്ക് കനത്ത വിലയും നല്‍കേണ്ടി വന്നിട്ടുണ്ട്.

  അതേസമയം, ഒക്ടോബര്‍ അവസാനത്തോടെ ഒരു ബില്യണ്‍ ഡോസ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രോഗ്രാമും (vaccination programe) രാജ്യം നടപ്പിലാക്കി. കൂടാതെ ടെസ്റ്റിംഗ് വേഗത്തിലാക്കുകയും ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ കുതിച്ചുചാട്ടത്തെ താരതമ്യേന നന്നായി കൈകാര്യം ചെയ്യാനും ആരോഗ്യമേഖലയ്ക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യമേഖലയുടെ മുന്‍ഗണനകളും ചെലവുകളും പുനക്രമീകരിക്കുന്നതിനും മാറ്റങ്ങള്‍ പുനക്രമീകരിക്കുന്നതിനുമുള്ള മികച്ച സമയമാണ് വരാനിരിക്കുന്ന ബജറ്റ്.

  മുന്‍ ബജറ്റില്‍, ഇന്ത്യാ ഗവണ്‍മെന്റ് ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി പുതിയ സംഭവവികാസങ്ങള്‍, നിലവിലുള്ള വിപണി സാഹചര്യങ്ങള്‍, പുതിയ കൊറോണ വൈറസ് വേരിയന്റുകളെക്കുറിച്ചുള്ള ഭയം, മറ്റ് നിരവധി ഘടകങ്ങള്‍ എന്നിവയൊക്കെ കൊണ്ട് ആരോഗ്യ സംരക്ഷണ മേഖല 2022 ലെ കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

  കൂടുതൽ ബജറ്റ് വിഹിതം

  നിലവിലെ കോവിഡ് മഹാമാരിക്കിടയില്‍, സര്‍ക്കാര്‍ ഈ വര്‍ഷവും ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് കൂടുതൽ ശ്രദ്ധ നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഈ മേഖലയ്ക്കുള്ള വിഹിതം 10 മുതല്‍ 15 ശതമാനം വരെ വർദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു.

  ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയിലെ കുറവ്

  ആരോഗ്യ സംരക്ഷണ മേഖല മൊത്തത്തിൽ ആവശ്യപ്പെടുന്ന ഒന്നാണ് ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള നികുതി.

  ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഉയര്‍ന്ന നിക്ഷേപം

  ഭാവിയില്‍ ഉണ്ടാകുന്ന ഏതെങ്കിലും ദുരന്തങ്ങളെയോ പകര്‍ച്ചവ്യാധികളെയോ കാര്യക്ഷമമായി നേരിടാന്‍ ഈ മേഖലയെ സജ്ജമാക്കുന്നതിന് സുസ്ഥിരമായ നിക്ഷേപം ആവശ്യമാണെന്ന് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പലരും വിശ്വസിക്കുന്നു.
  Published by:user_57
  First published: