നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Ayodhya Verdict| അയോധ്യവിധി വരുന്നതിന് മുൻപ് ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞത് എന്ത് ?

    Ayodhya Verdict| അയോധ്യവിധി വരുന്നതിന് മുൻപ് ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞത് എന്ത് ?

    ചരിത്രവിധി വരുന്നതിന് മുൻപ് ഇന്ത്യക്കാർ ഗൂഗിളിൽ തെരഞ്ഞത് എന്തായിരുന്നു....

    News !8 Malayalam

    News !8 Malayalam

    • Share this:
      അയോധ്യ തർക്കഭൂമി കേസിൽ ഇന്ന് രാവിലെയാണ് പരമോന്നത കോടതി സുപ്രധാന വിധിപ്രസ്താവം നടത്തിയത്. അയോധ്യയിലെ 2.77 ഏക്കർ വരുന്ന തർക്ക ഭൂമിയുടെ അവകാശം സംബന്ധിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനാ/ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്നും മുസ്ലിം വിഭാഗത്തിന് പകരം ഭൂമി നൽകണമെന്നുമാണ് വിധി.

      സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും 144 പ്രഖ്യാപിച്ചു. മത- രാഷ്ട്രീയ നേതാക്കൾ വിധി എന്തായിരുന്നാലും സംയമനം പാലിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

      എന്താണ് സെക്ഷൻ 144 ?

      ഒരു നിശ്ചിത പ്രദേശത്ത് സംഘര്‍ഷമോ കലാപ സാധ്യതയോ തടയുന്നതിനായി നാലോ അധിലധികംപേരോ സംഘം ചേരുന്നത് തടഞ്ഞുകൊണ്ടാണ് 144 അഥവാ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ്, ബംഗളൂരു, ജമ്മു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. 144നെ സംബന്ധിച്ചാണ് ഇന്ത്യക്കാർ ഇന്നലെ ഗൂഗിളിൽ തെരഞ്ഞത്.







       



      നാളെ അവധിയാണോ ?

      അയോധ്യവരുന്നതിന് തലേദിവസം ഇന്ത്യക്കാർക്ക് അറിയേണ്ടത് വിധിവരുന്ന ശനിയാഴ്ച അവധിയാണോ എന്നാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും മദ്യനിരോധനം ഏർപ്പെടുത്തി. ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധിയും പ്രഖ്യാപിച്ചിരുന്നു.



      രഞ്ജൻ ഗൊഗോയി ആരാണ്? ഏതു സംസ്ഥാനത്ത് നിന്നുള്ളതാണ്? ഏതു മതക്കാരനാണ്?

      വിധി പ്രസ്താവിക്കുന്നതിന് തലേന്നാൾ എല്ലാ കണ്ണുകളും ഒരാളിലേക്കായിരുന്നു- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിലിലേക്ക്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്നത് ചീഫ് ജസ്റ്റിസാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരിൽ ഏറെ താൽപര്യം ഉണർത്തിയ വ്യക്തിയും ഗൊഗോയി ആയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അദ്ദേഹം ഏതു സംസ്ഥാനത്ത് നിന്നുള്ള ആളാണെന്നും ഏതു മതത്തിൽപ്പെട്ടയാളാണെന്നുമാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തെളിഞ്ഞത്.





      Also Read- Ayodhya Verdict | ഇനിയും വരാനുണ്ട് സുപ്രധാന വിധി; ബാബറി മസ്ജിദ് തകർത്ത കേസിലും വിധി കാത്ത് പ്രമുഖർ

      First published:
      )}