നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 35എ

    Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 35എ

    ആര്‍ട്ടിക്കിൾ 35എ അനുസരിച്ച് സ്ഥിര താമസക്കാർ ഒഴികെ മറ്റാർക്കും സംസ്ഥാനത്ത് സ്ഥിരമായി താമസമാക്കാനോ സ്ഥാവര വസ്‌തുക്കൾ നേടാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല.

    ശ്രീനഗറിൽ പട്രോൾ നടത്തുന്ന പട്ടാളക്കാർ

    ശ്രീനഗറിൽ പട്രോൾ നടത്തുന്ന പട്ടാളക്കാർ

    • News18
    • Last Updated :
    • Share this:
      സർക്കാര്‍ ജോലിയിലും മറ്റും കശ്മീരിൽ നിന്നുള്ളവർക്ക് പ്രത്യേക അവകാശം നൽകിയിരുന്ന പ്രത്യേക ഭരണഘടന റദ്ദാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. കശ്മീരിന് പ്രത്യേക പരിഗണന നൽകുന്ന ആർട്ടിക്കിൾ 35 എയെ കുറിച്ച് കൂടുതൽ അറിയാം.

      എന്താണ് ആർട്ടിക്കിൾ 35 എ?

      1952 ൽ ന്യൂഡൽഹിയും ശ്രീനഗറും തമ്മിൽ ഉണ്ടാക്കിയ കരാറാണ് ആർട്ടിക്കിൾ 35 എ. 1954 ലെ പ്രസിഡന്റ് ഉത്തരവിലൂടെ ഇത് ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിര താമസക്കാർ ഒഴികെ മറ്റാർക്കും സംസ്ഥാനത്ത് സ്ഥിരമായി താമസമാക്കാനോ സ്ഥാവര വസ്‌തുക്കൾ നേടാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. സർക്കാർ ജോലികൾ, സ്കോളർഷിപ്പുകൾ, മറ്റ് സഹായങ്ങൾ എന്നിവ സ്ഥിര താമസക്കാർക്ക് മാത്രമെ ലഭിക്കുകയുള്ളു.

      also read: Explainer: എന്തായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370?

      ആരാണ് സ്ഥിര താമസക്കാർ?

      1911ന് മുമ്പ് ജമ്മുകാശ്മീരിൽ ജനിച്ചവരും സ്ഥിര താമസമാക്കിയവരും പത്ത് വർഷ കാലയളവിനുള്ളിൽ സംസ്ഥാനത്ത് സ്ഥാവര ജംഗമ വസ്തുക്കൾ സ്വന്തമാക്കിയവരെയുമാണ് സ്ഥിരതാമസക്കാരായി കണക്കാക്കിയിരിക്കുന്നത്.

      ജമ്മു കാശ്മീരിൽനിന്നും പാകിസ്ഥാനിലേക്ക് കുടിയേറിയവരും ജമ്മു കാശ്മീരിൽനിന്നുള്ള കുടിയേറ്റക്കാരെയും സംസ്ഥാനത്തിന്റെ ഭാഗമായി നിർണ്ണയിച്ചു.

      ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ജമ്മു കാശ്മീരിൽ സ്ഥിരതാമസമാക്കാനോ ഭൂമിയോ സ്വത്ത് വകകളോ വാങ്ങുന്നതിനോ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനോ സ്കോളർഷിപ്പ് നേടുന്നതിനോ നിയമം മൂലമുള്ള വിലക്കുണ്ട്.

      ആര്‍ട്ടിക്കിൾ 35 എ നിലവിൽ വന്ന സാഹചര്യം

      1927-1932

      ദോഗ്ര ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗ് സംസ്ഥാനത്തെ പ്രജകളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് വിഞ്ജാപനം ഇറക്കിയിരുന്നു. പഞ്ചാബിൽ നിന്നുള്ള ആളുകളുടെ വരവിലൂടെ ജോലിയും ഭൂമിയും നഷ്ടപ്പെടുമെന്ന ഭയം പ്രകടിപ്പിച്ച് ജമ്മുവിൽ നിന്നുള്ള ദോഗ്രകൾ സിങ്ങിനെ സമീപിച്ചതായി ഇതിൽ പറയുന്നു. വർദ്ധിച്ചുവരുന്ന പഞ്ചാബി സ്വാധീനം ഉൾക്കൊള്ളുക എന്നതായിരുന്നു ഇങ്ങനെയൊരു വിജ്ഞാപനത്തിന് പിന്നിലെ ആശയം.

      1947, ഒക്ടോബർ 26

      1947 ഒക്ടോബർ 26ൽ ഹരി സിങ് മഹാരാജാവ് സമ്മത പത്രത്തിൽ ഒപ്പിടതോടെ ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി. രണ്ട് പ്രധാന ഭാഗമാണ് ഇതിലുള്ളത്. ഒന്ന്- പ്രതിരോധം, വിദേശകാര്യം, ആശയവിനിമയം എന്നിവയിൽ കേന്ദ്ര സർക്കാരിനായിരിക്കും അധികാരമെന്ന് ഇതിൽ പറയുന്നു. രണ്ടാമത്തത്- പ്രവേശനത്തിനുള്ള അന്തിമ നിബന്ധനകൾ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതാണ്.

      1949 ജൂലൈ

      നാഷണൽ കോൺഫറൻസ് സ്ഥാപകന്‍ ഷെയ്ഖ് അബ്ദുല്ല, പ്രവേശന വ്യവസ്ഥകളെക്കുറിച്ച് ഇന്ത്യാ യൂണിയനുമായി ചർച്ചകൾ ആരംഭിച്ചു.

      1952 ജൂലൈ

      അബ്ദുള്ളയും നെഹ്റുവും തമ്മില്‍ വീണ്ടും ചില കരാറുകളിൽ ഒപ്പിട്ടു. ഇതാണ് ഡൽഹി കരാർ. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരെ ഇന്ത്യയിലെ പൗരന്മാരായി കണക്കാക്കുമെന്നതാണ് രണ്ട് പാർട്ടികളും അംഗീകരിച്ച ഒരു കാര്യം. അതേസമയം സംസ്ഥാനത്തെ സംബന്ധിച്ച വിഷയത്തിൽ പ്രത്യേക അവകാശങ്ങളും പരിഗണനയും നൽകുന്നതിന് നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടായിരുന്നു.

      1954 മെയ്
      1954ലെ ഭരണഘടനാ ഉത്തരവിലൂടെയാണ് സംസ്ഥാനത്തിന് പ്രത്യേക അവകാശവും ജനങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകുന്ന വ്യവസ്ഥകൾ ഔദ്യോഗികമായി ഭരണഘടനയുടെ ഭാഗമാക്കിയത്. 1954 മെയ് 14ന് രാജ്യത്തെ പ്രഥമ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് ഉത്തരവ് പുറപ്പെടുവിച്ചു.
      First published:
      )}