• HOME
  • »
  • NEWS
  • »
  • india
  • »
  • Aadhaar | എന്താണ് ഭുവൻ ആധാർ പോർട്ടൽ? തൊട്ടടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്തുന്നതെങ്ങനെ?

Aadhaar | എന്താണ് ഭുവൻ ആധാർ പോർട്ടൽ? തൊട്ടടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്തുന്നതെങ്ങനെ?

തൊട്ടടുത്തുള്ള ആധാർ കേന്ദ്രം എളുപ്പത്തിൽ കണ്ടെത്താൻ ഈ പോർട്ടൽ വഴി സാധിക്കും

ആധാർ

ആധാർ

  • Last Updated :
  • Share this:
    ഇന്ത്യയിലുടനീളമുള്ള ആധാര്‍ കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ പോർട്ടൽ ആരംഭിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (The Unique Identification Authority of India, (UIDAI). ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷനുമായി സഹകരിച്ചാണ് ( Indian Space Research Organisation (ISRO) പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. ഭുവൻ ആധാർ പോർട്ടൽ (Bhuvan Aadhaar portal) എന്നാണ് ഇതിന്റെ പേര്. ഏറ്റവും തൊട്ടടുത്തുള്ള ആധാർ കേന്ദ്രം എളുപ്പത്തിൽ കണ്ടെത്താൻ ഈ പോർട്ടൽ വഴി സാധിക്കും. താമസിക്കുന്ന സ്ഥലമോ പിൻകോഡോ നൽകി നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ തിരയാനും സാധിക്കും.

    ഭുവൻ ആധാർ പോർട്ടലിലൂടെ നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്ത‍ാൻ മൂന്ന് മാർ​ഗങ്ങളുണ്ട്. താഴെപ്പറയുന്നവയാണ് അവ.

    1. തൊട്ടടുത്തുള്ള ആധാർ സേവാ കേന്ദ്രം (Aadhaar Seva Kendra) ഏതാണെന്ന് സേർച്ച് ചെയ്യുക

    2. നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ പിൻകോഡ് നൽകി സേർച്ച് ചെയ്യുക

    3. നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തുള്ള ആധാർ സേവാ കേന്ദ്രങ്ങൾ സേർച്ച് ചെയ്യുക

    https://bhuvan.nrsc.gov.in/aadhaar/ എന്ന ലിങ്ക് വഴി നിങ്ങൾക്ക് ഭുവൻ ആധാർ പോർട്ടലിൽ കയറാം. അതിൽ ഇന്ത്യയുടെ ഭൂപടം കാണാൻ സാധിക്കും. ഓരോ പ്രദേശങ്ങളിലെയും ആധാർ കേന്ദ്രങ്ങളും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ടാകും. സ്‌ക്രീനിന്റെ ഇടതുവശത്ത്, നാല് ഓപ്‌ഷനുകളുള്ള ഒരു മെനു കാണാം. സമീപത്തുള്ള ആധാർ കേന്ദ്രങ്ങൾ കണ്ടെത്താനും, പിൻ കോഡ് നൽകി തിരയാനും, സംസ്ഥാനം തിരിച്ച് തിരയാനുമൊക്കെയുള്ള ഓപ്ഷൻ ഇവിടെയുണ്ടാകും. നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം കണ്ടെത്താൻ ഈ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്നിൽ ക്ലിക്ക് ചെയ്യാം.

    ഓരോ ഇന്ത്യന്‍ പൗരനും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ് (Aadhaar Card). യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന 12 അക്ക ആധാര്‍ നമ്പര്‍ രാജ്യത്ത് പല ആവശ്യങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിനോ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആധാർ ദുരുപയോ​ഗം ചെയ്ത് നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പ്രതിരോധിക്കാൻ യുഐഡിഎഐ ഒരു മാസ്‌ക്ഡ് ആധാര്‍ ഐഡി അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി നല്‍കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ സുരക്ഷിതമായിരിക്കും. ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ മാസ്‌ക് ചെയ്യാന്‍ മാസ്‌ക് ആധാര്‍ ഓപ്ഷനിലൂടെ സാധിക്കും. ആധാര്‍ നമ്പറിന്റെ ആദ്യ എട്ട് അക്കങ്ങള്‍ക്ക് പകരം 'xxxx-xxxx' പോലുള്ള ചില പ്രതീകങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആധാര്‍ നമ്പറിന്റെ ശേഷിക്കുന്ന നാല് അക്കങ്ങള്‍ മാത്രമേ ദൃശ്യമാകൂ. നമ്പര്‍ കാണാതെ തന്നെ ആധാറിന്റെ ഇ-പകര്‍പ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നിയമപരമായ മാര്‍ഗമാണിത്. മാസ്‌ക് ചെയ്ത ആധാര്‍ eKYC-ക്ക് ഉപയോഗിക്കാവുന്നതാണ്.
    Published by:user_57
    First published: