നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Blueflag certificate | കോഴിക്കോട് കാപ്പാട് ഉൾപ്പെടെ രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം; എന്താണ് ഈ പദവി?

  Blueflag certificate | കോഴിക്കോട് കാപ്പാട് ഉൾപ്പെടെ രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം; എന്താണ് ഈ പദവി?

  പുരസ്കാരത്തിന്റെ ചരിത്രത്തിൽ ഇതുവരെ, ഒരേസമയം ഒരു രാജ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്ന നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് അനിതരസാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ലോകഭൂപടത്തിൽ ഇടം നേടാൻ കോഴിക്കോട് കാപ്പാട് ബീച്ച്. പരിസ്ഥിതി സൗഹൃദബീച്ചുകള്‍ക്ക് നൽകുന്ന രാജ്യാന്തര ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം ചരിത്രപ്രധാനമായ കാപ്പാട് തീരത്തെയും തിരഞ്ഞെടുത്തിരിക്കുകയാണ്. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി 33 മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയതിനു ശേഷമാണ് തീരത്തെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

   പുരസ്കാരത്തിന്റെ ചരിത്രത്തിൽ ഇതുവരെ, ഒരേസമയം ഒരു രാജ്യത്തെ എട്ട് കടൽത്തീരങ്ങൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം നൽകുന്ന നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് അനിതരസാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ കുറിച്ചു.   ഇത് ഇന്ത്യയുടെ സുസ്ഥിര വികസന-പരിസ്ഥിതി സംരക്ഷണ നടപടികൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രണ്ടു വർഷംകൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന ഏഷ്യ-പസഫിക് മേഖലയിലെ ആദ്യ രാഷ്ട്രമാണ് ഇന്ത്യ. ഇതോടെ, പുരസ്കാര നേട്ടത്തോടെ ബ്ലൂ ഫ്ലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഇന്ത്യ ഇടം പിടിച്ചു.   'തീരമേഖലയിലെ മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര തലത്തിലെ മികച്ച നടപടികൾ' വിഭാഗത്തിന് കീഴിൽ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്.

   ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ്

   പരിസ്ഥിതിസൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര അംഗീകാരമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ്. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് എജ്യുക്കേഷൻ എന്ന സ്ഥാപനമാണ് ബ്ലൂഫ്ളാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്.

   മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി കൃത്യമായ നിരവധി മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ഈ സർട്ടിഫിക്കറ്റ് തീരങ്ങൾക്ക് നല്‍കുന്നത്.

   ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യൻ തീരങ്ങൾ

   കാപ്പാട് (കേരളം), ശിവരാജ്പൂർ (ദ്വാരക-ഗുജറാത്ത്) ഗൊഘ്ല (ദിയു), കാസർഗോഡ്-പടുബിദ്രി (കർണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോൾഡൻ (പുരി-ഒഡീഷ), രാധാനഗർ (ആൻഡമാൻ ദ്വീപ് സമൂഹം)   കാപ്പാട്

   ചരിത്രം ഉറങ്ങുന്ന കടൽത്തീരമാണ് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാപ്പാട്. പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യസംഘം ആദ്യമായി കേരളത്തിൽ കപ്പലിറങ്ങിയത് കാപ്പാട് തീരത്താണ്.

   കാപ്പാട് തീരത്തെ സവിശേഷതകൾ

   കാപ്പാട് തീരം എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതുമാക്കി മാറ്റാൻ 30 വനിതകളാണ് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

   തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവർ നീക്കം ചെയ്യുന്നുണ്ട്. ഇത് കർശനമായി നടപ്പാക്കാൻ ഡൽഹി ആസ്ഥാനമായുള്ള എ ടു സെഡ് കമ്പനിയുടെ ജീവനക്കാരും കാപ്പാട് ബീച്ചിൽ സ്ഥിരമായുണ്ട്.

   സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്ളൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.

   എട്ട് കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവിട്ടത്. മികച്ച നിലവാരമുള്ള ടോയ്‌ലെറ്റുകൾ, നടപ്പാതകൾ, ജോഗിങ് പാത്ത്, സോളാർ വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു.

   കാപ്പാട് ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് തുടങ്ങി വടക്കോട്ട് 500 മീറ്റർ നീളത്തിലാണ് വിവിധ പ്രവൃത്തികൾ നടത്തിയത്.

   ഇവിടെ 200 മീറ്റർ നീളത്തിൽ കടലിൽ കുളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

   കടലിൽ കുളി കഴിഞ്ഞെത്തുന്നവർക്ക് ശുദ്ധവെള്ളത്തിൽ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്.

   സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ടോയ്‌ലറ്റ് സൗകര്യമുണ്ട്.

   തീരത്തെ കടൽവെള്ളം വിവിധ ഘട്ടങ്ങളിൽ പരിശോധിക്കാനും സംവിധാനമുണ്ട്.

   ഓരോ ദിവസത്തെയും തിരമാലകളുടെയും കാറ്റിന്റെയും ശക്തി, അപായ സാധ്യതകൾ എന്നിവയും പ്രദർശിപ്പിക്കാറുണ്ട്.

   എത്തിച്ചേരാനുള്ള വഴി

   ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ: കൊയിലാണ്ടി(8 കിലോമീറ്റർ അകലെ)

   ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് പട്ടണത്തിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെ.
   Published by:Asha Sulfiker
   First published:
   )}