കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 18 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക് ഡൗൺ പശ്ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു.
രാജസ്ഥാനിൽ നിന്നാണ് മുൻ കേന്ദ്ര, സംസ്ഥാന മന്ത്രിയായ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തെരഞ്ഞെടുപ്പിനെ തേടുന്നത്. ആകെയുള്ള മൂന്നു സീറ്റിലേക്ക് നാലു സ്ഥാനാർത്ഥികൾ ഉണ്ട്. കോൺഗ്രസിൽ നിന്നും വേണുഗോപാലും നീരജ് ഡാംഗിയുമാണ് സ്ഥാനാർത്ഥികൾ. ബിജെപിയ്ക്ക് രാജേന്ദ്ര ഗെലോട്ട്, ഓംകാർ സിംഗ് ലഖാവത് എന്നീ സ്ഥാനാർത്ഥികളും. നിയമസഭയിൽ നിന്നും ആകെ 200 വോട്ടുള്ളതിൽ കുറഞ്ഞത് 51 ഒന്നാം വോട്ടു കിട്ടുന്നവരാണ് വിജയിക്കുക. കോൺഗ്രസിന് 107, ബിജെപി 72, സ്വതന്ത്രർ 13, ആർ എൽ പി 3, ഭാരതീയ ട്രൈബൽ പാർട്ടി 2, സിപിഎം 2, ആർ എൽ ഡി ഒന്ന് , ഇങ്ങനെയാണ് കക്ഷി നില.
TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
രണ്ടു സ്ഥാനാർത്ഥികളെ ഒന്നാം വോട്ടു നൽകി ജയിപ്പിക്കാൻ വേണ്ടതിലധികം അംഗങ്ങൾ കോൺഗ്രസിനുണ്ട്. എന്നാൽ ആ വോട്ടുകൾ എല്ലാം ഉറപ്പുവരുത്താൻ കോൺഗ്രസും ബിജെപിയും അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരവും വിജയവും അഭിമാനപ്രശ്നവുമാണ്.
ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വേണുഗോപാൽ 2019ൽ മത്സരിച്ചില്ല.
ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.ഇതിനു പുറമെ, ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള 55 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . ഇതില്‍ പത്ത് സംസ്ഥാനങ്ങളിലെ 37 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.