• HOME
  • »
  • NEWS
  • »
  • india
  • »
  • പാകിസ്ഥാന്‍ ബഹിഷ്‌ക്കരിച്ച 'ഒഐസി'യെക്കുറിച്ച് അറിയേണ്ടതെല്ലാം

പാകിസ്ഥാന്‍ ബഹിഷ്‌ക്കരിച്ച 'ഒഐസി'യെക്കുറിച്ച് അറിയേണ്ടതെല്ലാം

47 മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമിതിയാണ് ഒഐസി എന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍

News 18

News 18

  • Last Updated :
  • Share this:
    അബുദാബി: ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് ഇന്ത്യയെ അതിഥി രാഷ്ട്രമായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതോടെയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) ഇന്ത്യയിലും ചര്‍ച്ചാകുന്നത്. അബുദാബിയില്‍ ഇന്ന് ആരംഭിച്ചത് ഒഐസിയുടെ 46 ാം മന്ത്രിതല സമ്മേളനമാണ്.

    എന്താണ് ഒഐസി

    47 മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമിതിയാണ് ഒഐസി എന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ സംഘടനയെന്ന ഖ്യാതിയും ഒഐസിയ്ക്കാണ്. 2018 ലെ കണക്കനുസരിച്ച് 1.9 ബില്യണ്‍ ജനങ്ങളാണ് ഒഐസി മെമ്പര്‍ സ്റ്റേറ്റുകളിലുള്ളത്.

    Also Read: ഇസ്ലാമിക രാഷ്ട്ര ഉച്ചകോടിയിൽ ഋഗ്വേദത്തിലെ വരികൾ ഉദ്ധരിച്ച് സുഷമ സ്വരാജ്


    ഇന്ത്യന്‍ മന്ത്രി പങ്കെടുക്കുന്നത് ഇതാദ്യം

    ഇതാദ്യമായാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു ഇന്ത്യന്‍ മന്ത്രിക്ക് അവസരം ലഭിക്കുന്നത്. ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പങ്കെടുക്കുന്നത്. ഐക്യരാഷ്ട്രസഭയിലെയും യൂറോപ്യന്‍ യൂണിയനിലെയും അംഗങ്ങള്‍ ഉള്‍പ്പടെ 57 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

    ഇന്ത്യക്ക് ക്ഷണം ലഭിക്കുന്നത് ഇന്ത്യാ- പാക് വിഷയം ചര്‍ച്ചയാകവെ

    ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഒഐസി യോഗം ചേരുന്നതെന്നതും ഇന്ത്യയെ അതിഥി രാഷ്ട്രമായി ക്ഷണിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയെ പങ്കെടുക്കുന്നതിനെ എതിര്‍ത്ത പാകിസ്ഥാന്‍ സുഷമ സ്വരാജിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 185 മില്യണ്‍ ഇസ്‌ളാം വിശ്വാസികള്‍ ഉള്ള രാഷ്ട്രമാണ് ഇന്ത്യയെന്നും ഇന്ത്യ ഇസ്‌ളാമിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുമാണ് ക്ഷണം സ്വീകരിക്കുന്നതെന്നാണ് വിഷയത്തില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

    Dont Miss: സുഷമാ സ്വരാജ്: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്ന ഇന്ത്യയുടെ ആദ്യ മന്ത്രി

     

    പ്രത്യേക ക്ഷണിതാവായി സുഷമ സ്വരാജ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് കണക്കാക്കുന്നത്. അതേസമയം തന്നെ പാകിസ്ഥാന് ഇത് കനത്ത തിരിച്ചടിയുമാണ്. സുഷമ സ്വരാജ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ താനില്ലെന്ന് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി യോഗം ബഹിഷ്‌കരിച്ചത്.

    എന്തുകൊണ്ട് ഇന്ത്യ

    വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധമാണ് ഒഐസി മന്ത്രി തലയോഗത്തിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിക്കാന്‍ വഴിതെളിയിച്ചത്. ഇതില്‍ ഇന്ത്യാ- യുഎഇ ബന്ധവും നിര്‍ണ്ണായകമായി. 2002 ല്‍ ഖത്തറായിരുന്നു ഇന്ത്യക്ക് നീരിക്ഷണ രാഷ്ട്ര പദവി നല്‍കണമെന്ന ആവശ്യം ആദ്യം മുന്നോട്ട് വെച്ചത്. കഴിഞ്ഞവര്‍ഷം തുര്‍ക്കിയും ബംഗ്ലാദേശും ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഒഐസിയിലെ ഭൂരിഭാഗം രാഷ്ട്രങ്ങളുമായി ഇന്ത്യ വളരെ നല്ല ബന്ധമാണ് വച്ച് പുലര്‍ത്തുന്നതെന്നതും ഈ ക്ഷണത്തിന് കാരണമായി.

    First published: