• HOME
  • »
  • NEWS
  • »
  • india
  • »
  • Madras HC |' ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനം' ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

Madras HC |' ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനം' ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

രാജ്യത്തെ മതവിശ്വാസികൾക്കിടയിൽ അസ്വാരസ്യം വളർത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളിൽ മദ്രാസ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു

Madras_HC

Madras_HC

  • Share this:
    ഇന്ത്യയില്‍ മതമാണോ രാജ്യമാണോ പരമപ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. രാജ്യത്തെ മതവിശ്വാസികൾക്കിടയിൽ അസ്വാരസ്യം വളർത്താൻ ചിലർ നടത്തുന്ന ശ്രമങ്ങളിൽ മദ്രാസ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.

    ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കണമെന്നും ദർശനത്തിനെത്തുന്നവർ സനാതനധർമം അനുശാസിക്കുന്നരീതിയിൽ വസ്ത്രം ധരിക്കണമെന്ന് നിഷ്കർഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളുടെ വാദത്തിനിടെയാണ് കോടതി രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവ വികാസങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.

    ക്ഷേത്രദർശനത്തിന് ആചാരാനുഷ്ഠാനങ്ങളനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹമാണ് ഹൈക്കോടതിയെ സമീപിച്ചത്. അഹിന്ദുക്കളും വിദേശികളും വിനോദസഞ്ചാരികളായെത്തുന്നത് ക്ഷേത്രചൈതന്യം കെടുത്തുന്നുവെന്നും ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികൾ ആഗമശാസ്ത്രത്തിൽ നിഷ്കർഷിച്ചരീതിയിൽ വസ്ത്രം ധരിക്കേണ്ടതാണെന്നും ഹർജിക്കാരൻ വാദിച്ചു.

    READ ALSO - HIJAB ROW | വിധിവരും വരെ മതപരമായ വേഷം പാടില്ല, കോളേജുകള്‍ തുറക്കണം; ഇടക്കാല ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി

    ക്ഷേത്രപരിസരത്ത് വ്യാപാരം വിലക്കണമെന്നും ക്ഷേത്രത്തിൽ സർക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ചടങ്ങുകൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും രംഗരാജൻ സമർപ്പിച്ചിരുന്നു.

    ‘‘ചിലർ ഹിജാബിനുവേണ്ടി നിലകൊള്ളുന്നു, ചിലർ ക്ഷേത്രത്തിൽ മുണ്ട്‌ ധരിച്ചു പ്രവേശിക്കണമെന്ന് വാദിക്കുന്നു. ഇതിലൂടെ എന്തുസന്ദേശമാണ് നിങ്ങൾ നൽകാൻ ശ്രമിക്കുന്നത്. ഇത് ഒരൊറ്റരാജ്യമാണോ? അതോ മതത്തിന്റെ പേരിൽ വിഭജിച്ചുനിൽക്കുന്ന രാജ്യമാണോ?’’ –എന്ന് കോടതി ആരാഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് എം.എൻ. ഭണ്ഡാരിയും ജസ്റ്റിസ് ഡി. ഭാരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ചാണ് വിഷയത്തില്‍ സുപ്രധാനമായ പരമാര്‍ശം നടത്തിയത്. ഇന്ത്യ മതേതരരാജ്യമാണെന്ന് കോടതി ഓർമിപ്പിച്ചു.

    ഓരോ ക്ഷേത്രത്തിലും ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമാണെന്നും അതനുസരിച്ചാണ് ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ. ഷൺമുഖസുന്ദരം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ കൊടിമരം വരെ മാത്രമേ അഹിന്ദുക്കളെ പ്രവേശിപ്പിക്കാറുള്ളൂവെന്നും ശ്രീകോവിലിനടുത്തേക്ക് കയറ്റാറില്ലെന്നും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു .

    READ ALSO- Religious tolerance | സഹിഷ്ണുത ഹിന്ദുമതത്തിന്റെ അടിസ്ഥാനം; പളളിയിലെ ഉച്ചഭാഷിണിയ്ക്കെതിരെ പരാതിയിൽ മദ്രാസ് ഹൈക്കോടതി

    കേരളത്തിലെ ചിലക്ഷേത്രങ്ങളിൽ പ്രത്യേക വസ്ത്രധാരണം നിഷ്കർഷിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ ഇത്തരമൊരു ചട്ടം കൊണ്ടുവന്നുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ ഏകാംഗബെഞ്ച് 2015-ൽ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് റദ്ദാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

    കൂടാതെ സർക്കാരിന്റെയും രാഷ്ട്രീയകക്ഷികളുടെയും ചടങ്ങുകൾക്ക് ക്ഷേത്രം ഉപയോഗിക്കുന്നത് വിലക്കണമെന്നും ക്ഷേത്രപരിസരത്ത് വ്യാപാരം വിലക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികളും മദ്രാസ് ഹൈക്കോടതി തള്ളി.

    Medical Oath| മെഡിക്കൽ വിദ്യാർഥികൾക്ക് 'മഹർഷി ചരക് ശപഥ്' നടപ്പാക്കാൻ ആലോചന; 'ഹിപ്പോക്രാറ്റിക് ഓത്ത്' ഒഴിവാക്കിയേക്കും


    ന്യൂഡൽഹി: മെഡിക്കൽ വിദ്യാർഥികളുടെ (Medial Students) ബിരുദദാന ചടങ്ങിലെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ (Hippocratic Oath) ഒഴിവാക്കാൻ ശുപാർശ. പകരം മഹർഷി ചരകന്‍റെ (Charak Shapath) പേരിലുള്ള ശപഥമെടുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചു.

    മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് നിലനിന്ന പല രീതികളും പൊളിച്ചെഴുതണമെന്നാണ്  ദേശീയ മെഡിക്കൽ കമ്മീഷൻ പുതുതായി നിർദേശിച്ചിരിക്കുന്നത്. രാജ്യത്തെ മെഡിക്കൽ കോളേജുകളുമായി നടത്തിയ ചർച്ചയിലാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങൾ പങ്കുവെച്ചത്. ഹിപ്പോക്രാറ്റിക് ഓത്ത് എന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഇനി വേണ്ട എന്നതാണ് നിർദേശങ്ങളിൽ ഒന്ന്.

    മെഡിക്കൽ വിദ്യാർഥികൾ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ചൊല്ലുന്ന പ്രതിജ്ഞയാണിത്. അതിന് പകരം മഹർഷി ചരകന്‍റെ പേരിലുള്ള മഹർഷി ചരക് ശപഥ് എടുക്കണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. പ്രാദേശിക ഭാഷകളിൽ പ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്നും നിർദേശമുണ്ട്. 200 വർഷത്തെ പാരമ്പര്യമാണ് ആധുനിക വൈദ്യശാസ്ത്രത്തിനുള്ളത്. എന്നൽ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുണ്ട് ഭാരതീയ വൈദ്യശാസ്ത്രത്തിന്. കൊളോണിയൽ അധിനിവേശത്തിൽ നിന്ന് മെഡിക്കൽ രംഗം മാറി ചിന്തിക്കണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ അംഗങ്ങൾ പറയുന്നു.

    പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് ആധുനിക ചികിത്സയുടെ പിതാവായാണ് അറിയപ്പെടുന്നത്. പഴയ കാലത്ത് എഴുതപ്പെട്ട ഹിപ്പോക്രാറ്റിക് പ്രതിജ്ഞയല്ല, പകരം ലോകമെഡിക്കൽ അസോസിയേഷൻ 1948 സെപ്റ്റംബറിൽ സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ ചേർന്ന ജനറൽ അസംബ്ലിയിൽ അംഗീകരിച്ച ആധുനിക പ്രതിജ്ഞയാണ് ഇപ്പോൾ ഹിപ്പോക്രാറ്റിക് ഓത്ത് എന്ന പേരിൽ മെഡിക്കൽ വിദ്യാർഥികൾ ഏറ്റുചൊല്ലുന്നത്. യോഗ നിർബന്ധപഠനവിഷയമാക്കണം എന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: