• HOME
  • »
  • NEWS
  • »
  • india
  • »
  • Twin Tower Demolition | 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ; നൂറ് ജീവനക്കാർ; നോയിഡയിലെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കുന്നത് എങ്ങനെ?

Twin Tower Demolition | 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ; നൂറ് ജീവനക്കാർ; നോയിഡയിലെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കുന്നത് എങ്ങനെ?

കെട്ടിടങ്ങളിൽ സ്‌ഫോടകവസ്തുക്കൾ ചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 15 ദിവസം വേണ്ടിവരും.

  • Last Updated :
  • Share this:
    നോയിഡയിൽ (Noida) 40 നിലകളുള്ള ഇരട്ട കെട്ടിടങ്ങൾ (Twin Tower) പൊളിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നു. രണ്ട് ടവറുകളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 103 മീറ്റർ ഉയരമുള്ള ഇരട്ട ഗോപുരങ്ങളായ അപെക്‌സ്, സെയാനെ എന്നിവ പൊളിക്കുന്നതിന് സെപ്റ്റംബർ 4 വരെ സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

    എഡിഫൈസ് എഞ്ചിനീയറിങ് (Edifice Engineering) എന്ന കമ്പനിയാണ് ഈ ഇരട്ട കെട്ടിടങ്ങൾ‌ പൊളിക്കുന്നത്. കെട്ടിടങ്ങളിൽ സ്‌ഫോടകവസ്തുക്കൾ ചാർജ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 15 ദിവസം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ടവറുകളുടെ കോൺക്രീറ്റിലെ ദ്വാരങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന പ്രക്രിയയാണ് 'ചാർജ്ജിംഗ്' എന്നറിയപ്പെടുന്നത്. 9,000-ലധികം ദ്വാരങ്ങളിൽ 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് നിറക്കേണ്ടത്.

    ഭൂരിഭാഗം സ്‌ഫോടകവസ്തുക്കളും ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്‌ളോറിലും ആയിട്ടാകും നിറക്കുക. അപെക്സിന് 32 നിലകളും സെയാനിനും 29 നിലകളുമുണ്ട്.

    സെയാൻ പൊളിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും വലിയ കെട്ടിടമായ അപെക്സ് പൊളിക്കുക. ''അപെക്സ് ടവർ ഉയരമുള്ളതാണ്, ഇതു പൊളിക്കാൻ കൂടുതൽ സമയമെടുക്കും. കൂടുതൽ ചാർജിംഗും സ്ഫോടകവസ്തുക്കളും ആവശ്യമാണ്. താഴത്തെ നിലകൾ ചാർജ് ചെയ്യാൻ കൂടുതൽ സമയമെടുക്കും, പ്രത്യേകിച്ച് ബേസ്മെന്റ് 1, ഗ്രൗണ്ട്, ഫസ്റ്റ് ഫ്ലോർ എന്നിവ'', എഡിഫൈസ് എഞ്ചിനീയറിംഗ് പ്രോജക്ട് മാനേജർ മയൂർ മേത്ത‌ ഹിന്ദുസ്ഥാൻ ടൈംസിനോടു പറഞ്ഞു.

    also read: അണ്ണാ ഡിഎംകെയ്ക്ക് 'ഇരട്ടത്തല' ഒ പന്നീര്‍ശെല്‍വത്തിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി

    ഗതാഗതത്തെ ബാധിക്കുന്നത് എങ്ങനെ?

    കെട്ടിടങ്ങൾ പൊളിക്കുന്നത് സമീപ പ്രദേശങ്ങളിലെ ഗതാഗതത്തെ ബാധിക്കും. കെട്ടിടങ്ങൾ‌ പൊളിക്കുന്ന ദിവസത്തിനു മുന്നോടിയായി ട്രാഫിക് മാനേജ്‌മെന്റ് പ്ലാൻ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. നോയിഡ-ഗ്രേറ്റർ നോയിഡ, എക്‌സ്‌പ്രസ് വേ അടച്ചിടുകയും റൂട്ടുകൾ അരമണിക്കൂറോളം വഴിതിരിച്ചുവിടുകയും ചെയ്യും. സെക്ടർ 37-ന് സമീപമുള്ള മഹാമായ മേൽപ്പാലത്തിനും പാരി ചൗക്കിനുമിടയിലുള്ള സർവീസ് റോഡുകളും എക്‌സ്പ്രസ് വേയും പൂർണമായും അടച്ചിടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.

    see also : ഗഡ്കരി പുറത്ത്, യെദ്യൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി ബോർഡ് പുനഃസംഘടിപ്പിച്ചു

    ''കെട്ടിടങ്ങൾ പൊളിക്കാൻ ഏതാനും നിമിഷങ്ങൾ മാത്രമേ എടുക്കൂവെന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ മായുമെന്നും പൊളിച്ചുനീക്കുന്ന കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത്, ഞങ്ങൾ കുറച്ച് ബഫർ സമയവും കണക്കു കൂട്ടുന്നുണ്ട്. ദീർഘനേരം എക്സ്പ്രസ് വേ അടച്ചിടുന്നത് വലിയ ഗതാഗത തടസം സൃഷ്ടിക്കും. 30 മിനിറ്റിൽ കൂടുതൽ എക്സ്പ്രസ് വേ അടച്ചിടില്ല. സമയക്രമം സംബന്ധിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം എടുക്കും", ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) ഗണേഷ് പ്രസാദ് സാഹ പറഞ്ഞു. സ്‌ഫോടനത്തിന് 15 മിനിറ്റ് മുമ്പ് എക്‌സ്പ്രസ് വേയിലൂടെയുള്ള ഗതാഗതം നിർത്തിവെക്കുമെന്നും പൊടിപടലങ്ങൾ കെട്ടടങ്ങിയാൽ മാത്രമേ തുറക്കൂവെന്നും സാഹ അറിയിച്ചു.

    സെക്ടർ 93 എയ്ക്ക് ചുറ്റുമുള്ള എല്ലാ പ്രധാന കവലകളിലും റോഡുകളിലും ട്രാഫിക് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് ട്രാഫിക് പ്ലാൻ പൊതുജനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്യും.
    Published by:Amal Surendran
    First published: