FACT CHECK | 'പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ട് വഴി 2.2 ലക്ഷം രൂപ നൽകുന്നു' വാസ്തവം എന്ത്?

ഒരു യുട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രധാനമായും ഇത്തരത്തിലൊരു പ്രചരണം നടന്നത്. രാജ്യത്തെ ബാങ്ക് അക്കൗണ്ടുള്ള എല്ലാ വനിതകൾക്കും പ്രധാനമന്ത്രി രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകുന്നുവെന്ന് ആയിരുന്നു പ്രചരണം.

News18 Malayalam | news18
Updated: October 17, 2020, 8:57 AM IST
FACT CHECK | 'പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകൾക്ക്  ബാങ്ക് അക്കൗണ്ട് വഴി 2.2 ലക്ഷം രൂപ നൽകുന്നു' വാസ്തവം എന്ത്?
Fact Check
  • News18
  • Last Updated: October 17, 2020, 8:57 AM IST
  • Share this:
ന്യൂഡൽഹി: രാജ്യത്തെ വനിതകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി 2.2 ലക്ഷം രൂപ നൽകുന്നുവെന്ന് ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പ്രചരണം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ ഭാഗമായിട്ട് ആയിരുന്നു പണം നൽകുന്നതെന്നായിരുന്നു പ്രചരണം. എന്നാൽ, ഈ പ്രചരണത്തിന്റെ തെറ്റും ശരിയും പരിശോധിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം.

ഒരു യുട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രധാനമായും ഇത്തരത്തിലൊരു പ്രചരണം നടന്നത്. രാജ്യത്തെ ബാങ്ക് അക്കൗണ്ടുള്ള എല്ലാ വനിതകൾക്കും പ്രധാനമന്ത്രി രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകുന്നുവെന്ന് ആയിരുന്നു പ്രചരണം. വനിതൾക്കും പെൺകുട്ടികൾക്കും വേണ്ടി നിരവധി പദ്ധതികളാണ് ബി ജെ പി സർക്കാർ മുന്നോട്ടു കൊണ്ടു വരുന്നതെന്നും അതിന്റെ ഭാഗമാണ് വനിതകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2.2 ലക്ഷം രൂപ നൽകുന്നതെന്നും ആയിരുന്നു പ്രചരണം.

You may also like:ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു [NEWS]ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത് [NEWS] ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്ന് ദുബായ് സന്ദർശിക്കാൻ എത്തുന്നവർക്ക് ഇനി പുതിയ നിയമങ്ങൾ [NEWS]

ഇത് മാത്രമല്ലായിരുന്നു പ്രചരണം. അപേക്ഷ സമർപ്പിക്കേണ്ട വിധവും വളരെ സൂക്ഷിച്ച് അപേക്ഷ പൂരിപ്പിക്കണമെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എങ്ങനെയാണ് അപേക്ഷ പൂരിപ്പിക്കേണ്ടതെന്ന രീതി സംബന്ധിച്ചും പ്രചരണം. ഒരാൾക്ക് ഒരു തവണ മാത്രമേ അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. വളരെ ശ്രദ്ധയോടെ വേണം ഈ അപേക്ഷ പൂരിപ്പിക്കാൻ. അപേക്ഷ പൂരിപ്പിക്കുന്നതിൽ ചെറിയ തെറ്റുകൾ വന്നാൽ പോലും അപേക്ഷ തള്ളിപ്പോകുന്നതാണെന്നും പ്രചരണത്തിൽ ഉണ്ടായിരുന്നു.

പദ്ധതിക്ക് കൃത്യമായ പേരും പ്രചരിപ്പിച്ചവർ നൽകിയിരുന്നു. പ്രധാനമന്ത്രി നാരീശക്തി യോജന എന്ന പേരിലുള്ള പദ്ധതിൽ ഉൾപ്പെടുത്തിയാണ് പണം നൽകുന്നതെന്നും പ്രചരണത്തിൽ ഉണ്ടായിരുന്നു. കോവിഡ് കാരണം പ്രതിസന്ധിയിലായി പോയ സാഹചര്യത്തിൽ സ്ത്രീകൾക്ക് പുതിയ ബിസിനസുകളും സംരംഭങ്ങളും ആരംഭിക്കാനാണ് പണം നൽകുന്നതെന്നും വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.



എന്നാൽ, ഇത്തരത്തിലുള്ള എല്ലാ പ്രചരണങ്ങളും തെറ്റാണെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുത പരിശോധക വിഭാഗം സ്ഥിരീകരിക്കുന്നത്. അടിസ്ഥാനരഹിതമായ പ്രചരണമാണ് ഇത്തരത്തിൽ നടക്കുന്നത്. ഈ വിധത്തിൽ പണം നൽകുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാരിന് ഇല്ലെന്നും പി ഐ ബി വ്യക്തമാക്കുന്നു. ചുരുക്കത്തിൽ ബാങ്ക് അക്കൗണ്ടുള്ള എല്ലാ വനിതകൾക്കും കേന്ദ്ര സർക്കാർ രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപ നൽകുന്നുവെന്ന പ്രചരണം തികച്ചും വ്യാജമാണ്.
Published by: Joys Joy
First published: October 17, 2020, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading