• HOME
  • »
  • NEWS
  • »
  • india
  • »
  • 'സ്ത്രീകളിപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു'; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദാംശം വേണമെന്ന് ഡൽഹിപൊലീസ്

'സ്ത്രീകളിപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു'; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിശദാംശം വേണമെന്ന് ഡൽഹിപൊലീസ്

രണ്ടര മണിക്കൂർ കാത്തുനിന്നെങ്കിലും രാഹുൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസിന് ആയില്ല

  • Share this:

    ന്യൂഡൽഹി: നാടകീയ സംഭവങ്ങളാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്കു മുന്നിൽ ഇന്ന് രാവിലെ അരങ്ങേറിയത്. രാജ്യത്തെ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രാഹുൽ ഗാന്ധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണം. പരാമർശത്തിൽ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി. പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കാനാണെന്നായിരുന്നു കോൺഗ്രസ് പ്രതികരിച്ചത്.

    പൊലീസ് എത്തിയതിനു പിന്നലെ തുഗ്ലക് ലൈനിലെ രാഹുലിന്റെ വസതിയിലേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് , പാർട്ടി വക്താവ് പവൻ ഖേര തുടങ്ങിയ നേതാക്കളെത്തി. നിരവധി പ്രവർത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. വീടിനു പുറത്തു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.


    Also Read- ജോഡോ യാത്രയിൽ ‘ലൈംഗിക പീഡന’ ഇരകളെക്കുറിച്ചുള്ള പരാമർശം; രാഹുൽ ഗാന്ധിയുടെ ഡൽഹി വസതിയിൽ പൊലീസ്

    എന്നാൽ രണ്ടര മണിക്കൂർ കാത്തുനിന്നെങ്കിലും രാഹുൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസിന് ആയില്ല. രാഹുലിനെ കണ്ടെന്നും സാവകാശം തേടിയതായുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

    ശ്രീനഗറിൽ രാഹുൽ പറഞ്ഞത്

    ജനുവരി 30 ന് ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെസമാപന സമ്മേളനത്തിലായിരുന്നു രാജ്യത്ത് സ്ത്രീകൾ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്നും പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി സംസാരിച്ചെന്നും രാഹുൽ പ്രസംഗിച്ചത്.

    ഇതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ദിവസങ്ങൾക്കു മുമ്പാണ് രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചത്. ഇരകളുടെ വിശദാംശങ്ങൾ നൽകണമെന്നും അവർക്ക് സുരക്ഷ ഒരുക്കാനാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

    Published by:Naseeba TC
    First published: