ന്യൂഡൽഹി: സർവീസ് പുനരാരംഭിക്കാൻ ഡൽഹി മെട്രോ അധികൃതർക്ക് അനുമതി ലഭിച്ചുകഴിഞ്ഞു. എന്നാൽ, നിയന്ത്രണങ്ങളോടെ ആയിരിക്കും ഡൽഹി മെട്രോ വീണ്ടും പ്രവർത്തനം ആരംഭിക്കുക. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാമൂഹിക അകലം നിർബന്ധമാക്കും. കൂടാതെ, പ്രവേശനകവാടത്തിൽ തെർമൽ സ്ക്രീനിംഗ് നിർബന്ധമാക്കുമെന്നും ഡൽഹി ഗതാഗതമന്ത്രി കൈലാഷ് ഗഹ് ലോട് പറഞ്ഞു.
യാത്രയ്ക്കായി ടോക്കണുകൾ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രയ്ക്കായി സ്മാർട് കാർഡുകളും പണമിടപാടിന് ഡിജിറ്റൽ സേവനവും ആയിരിക്കും ഉപയോഗിക്കുക. മെട്രോ സ്റ്റേഷനുകളിൽ സാനിറ്റൈസറുകളും ലഭ്യമാക്കുന്നതായിരിക്കുമെന്നും ഗഹ് ലോട് പറഞ്ഞു.
You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]
അൺലോക്ക് 4ൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ സെപ്തംബർ ഏഴുമുതൽ ഡൽഹി മെട്രോ പൊതുജനത്തിനായി തുറന്നു കൊടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മെട്രോയുടെ പ്രവർത്തനരീതിയെക്കുറിച്ചും പൊതുജനം മെട്രോ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വരും ദിവസങ്ങളിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. സർക്കാർ നിർദ്ദേശിക്കുന്ന മുറയ്ക്ക് സേവനം പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഡി എം ആർ സി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഡൽഹിയിൽ ശനിയാഴ്ച മാത്രം 1,954 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ കേസുകളാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ, ആകെ കോവിഡ് കേസുകളുടെ എണ്ണം 1.71 ലക്ഷം കഴിഞ്ഞു. 4404 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഡൽഹി ആരോഗ്യവകുപ്പ് അവസാനമായി പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.