• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഫോർവേഡ്' തിരിച്ചറിഞ്ഞാൽ മാത്രം പോരാ, വാട്സ് ആപ്പിന് കേന്ദ്രസർക്കാർ രണ്ടാമതും നോട്ടീസ് അയച്ചു

news18india
Updated: July 19, 2018, 11:29 PM IST
'ഫോർവേഡ്' തിരിച്ചറിഞ്ഞാൽ മാത്രം പോരാ, വാട്സ് ആപ്പിന് കേന്ദ്രസർക്കാർ രണ്ടാമതും നോട്ടീസ് അയച്ചു
news18india
Updated: July 19, 2018, 11:29 PM IST
ന്യൂഡൽഹി: ഫേസ്ബുക്കിന്‍റെ മെസേജിങ് പ്ലാറ്റ് ഫോമായ വാട്സ് ആപ്പിന് കേന്ദ്രസർക്കാർ രണ്ടാമതും നോട്ടീസ് അയച്ചു. വാട്സ് ആപ്പിലൂടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വാട്സ് ആപ്പ് സന്ദേശത്തെ അടിസ്ഥാനമാക്കി പൊതുജനം നിയമം കൈയിലെടുക്കുകയും ആൾകൂട്ട കൊലപാതകങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ രണ്ടാമതും വാട്സ് ആപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്.

വ്യാജവാർത്തകൾ തിരിച്ചറിയാനും അടയാളപ്പെടുത്താനും, നിയമം സുഗമമായും ഉത്തരവാദിത്തത്തോടെയും നിറവേറ്റാനും കൂടുതൽ ഫലപ്രദമായ പരിഹാരമാർഗങ്ങൾ വാട്സ് ആപ്പ് കൊണ്ടുവരണമെന്ന് വിവരസാങ്കേതിക മന്ത്രാലയം അഭ്യർഥിച്ചു. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടി ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾക്ക് മുകളിൽ 'ഫോർവേഡ്' എന്ന് കാണിക്കുന്ന ഫീച്ചർ കഴിഞ്ഞദിവസം വാട്സ് അപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെ, ഫോർവേഡ് ചെയ്യുന്ന സന്ദേശങ്ങൾ അയയ്ക്കുന്നയാൾ അത് സ്വന്തമായി നിർമിച്ചതല്ലെന്ന് മനസിലാക്കാൻ കഴിയും. എന്നാൽ, ഊ പുതിയ സംവിധാനം വേണ്ടത്ര ഫലപ്രദമല്ലെന്നാണ് മന്ത്രാലയം പറയുന്നത്.

വ്യാജവാർത്തകളുടെ അടിസ്ഥാനത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരം കൊലപാതകങ്ങളെ തടയാൻ

പാർലമെന്‍റ് പ്രത്യേകനിയമം തയ്യാറാക്കണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626