• HOME
  • »
  • NEWS
  • »
  • india
  • »
  • വ്യാജവാർത്തകൾ തടയാന്‍ ക്യാമ്പയിനുമായി വാട്ട്സാപ്പ്

വ്യാജവാർത്തകൾ തടയാന്‍ ക്യാമ്പയിനുമായി വാട്ട്സാപ്പ്

Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic

Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic

  • Last Updated :
  • Share this:
    വ്യാജവാർത്തകളുടെ പ്രചരണം തടയാനായി പ്രമുഖ സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ വാട്ട്സാപ്പ് പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു . ഇന്ത്യയിൽ ആദ്യമായി ടെലിവിഷനിലൂടെയാണ് വാട്ട്സാപ്പ്  ബോധവത്ക്കരണ പരിപാടി നടത്തുന്നത്.

    ഇന്ത്യയിലുള്ള 200 ദശലക്ഷം ഉപയോക്താക്കളുടെ ജനകീയ സന്ദേശവാഹന പ്ലാറ്റ്ഫോമായി വാട്ട്സാപ്പ് മാറിക്കഴിഞ്ഞു. എന്നാൽ  ഇതിലൂടെ പലതരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിക്കാൻ തുടങ്ങിതിനെ തുടർന്നാണ് കമ്പനിക്ക് സർക്കാർ കർശനമായ നിർദ്ദേശം നൽകിയത്. ഓഗസ്റ്റ് മാസത്തിൽ വാട്സ് ആപ്പ് സിഇഒ ക്രിസ് ഡാനിയേഴ്സ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദുരുപയോഗം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് പുതിയ നീക്കം.

    ജനപ്രിയ മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പ് വ്യാജവാർത്ത തടയാൻ നേരത്തെ തന്നെ റേഡിയോ പ്രചാരണത്തിന്റെ രണ്ടു ഘട്ടങ്ങൾ ആരംഭിച്ചിരുന്നു. ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 46 ഓളം റേഡിയോ സ്റ്റേഷനുകളിൽ നിന്ന് ആഗസ്റ്റ് 29 നാണ് ഇതിന്റെ തുടക്കം.

    'പബ്ലിസിറ്റി സ്റ്റണ്ടോ?'; ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനവും പിഴയും


    ആസാം, ത്രിപുര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒറീസ, തമിഴ്നാട് എന്നിവിടങ്ങളിൽ 83 റേഡിയോ സ്റ്റേഷനുകളിലായാണ് റേഡിയോ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. സിനിമാ നിർമ്മാതാവായ ശിർഷ ഗുഹ് ഠാക്കൂർതയുമായി ചേർന്ന് 60 സെക്കന്റ് ദൈർഘ്യംമുള്ള ഹ്രസ്വചിത്രവും നിർമ്മിക്കുന്നുണ്ട്. ഇതിൽ യഥാർഥ ജീവിതത്തിലെ സംഭവങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യാദവാർത്തകളുടെ പ്രത്യാഘാതങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വേഗത്തിൽ തീർക്കണം: സുപ്രീം കോടതി


    രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി, ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂടൂബ് എന്നീ സമൂഹ മാധ്യമങ്ങളിൽ ഒമ്പത് ഭാഷകളിൽ ലഭ്യമാകുമെന്ന് കരുതുന്നു.

     
    First published: