• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വാട്സാപ്പിൽ കൂട്ടമായി സന്ദേശം അയക്കുന്നതിന് നിയന്ത്രണം

News18 Malayalam
Updated: July 20, 2018, 1:58 PM IST
വാട്സാപ്പിൽ കൂട്ടമായി സന്ദേശം അയക്കുന്നതിന് നിയന്ത്രണം
News18 Malayalam
Updated: July 20, 2018, 1:58 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, കൂട്ടമായി സന്ദേശം അയക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി വാട്സാപ്പ് കമ്പനി. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും.

ആൾക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെ കേന്ദ്ര സർക്കാർ വാട്സാപ്പിന് കത്ത് നൽകിയിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെയുള്ളവ വ്യാപിക്കുന്നതിന് വാട്സാപ് സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വ്യാജവാർത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി
സ്വീകരിക്കണമെന്നുമാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച നൽകിയ രണ്ടാമത്തെ കത്തിനെത്തുടർന്നാണ് നടപടിയെന്നാണ് സൂചന.

കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സർക്കാർ, കാഴ്ചക്കാരായി നോക്കിനിന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്സാപ്പ് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിലെ ഉപയോക്താക്കളാണ് വാട്സാപ്പ് വഴി മെസേജുകളും ചിത്രങ്ങളും വിഡിയോകളും കൂടുതലായി ഫോര്‍വേഡ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പരക്കുന്നത് തടയാൻ അവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു.

 
First published: July 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...